ADVERTISEMENT

മുട്ടച്ചോറ്

1. എണ്ണ – രണ്ടു ചെറിയ സ്പൂണ്‍

ADVERTISEMENT

2. മുട്ട – നാല്

ഉപ്പ് – അല്‍പം

ADVERTISEMENT

3. കടുക് – ഒരു ചെറിയ സ്പൂണ്‍

വറ്റല്‍മുളക് കഷണങ്ങളാക്കിയത് – ഒരു ചെറിയ സ്പൂണ്‍

ADVERTISEMENT

കറിവേപ്പില – രണ്ടു തണ്ട്

ജീരകം – ഒരു ചെറിയ സ്പൂണ്‍

4. സവാള അരിഞ്ഞത് – ഒരു കപ്പ്

പച്ചമുളക് – നാല്, അരിഞ്ഞത്

5. തക്കാളി അരിഞ്ഞത് – കാല്‍ കപ്പ്

കാപ്സിക്കം അരിഞ്ഞത് – കാല്‍ കപ്പ്

6. മഞ്ഞള്‍പ്പൊടി – ഒരു ചെറിയ സ്പൂണ്‍

മുളകുപൊടി – അര ചെറിയ സ്പൂണ്‍

ഉപ്പ് – പാകത്തിന്

7. ബസ്മതി അരി /പച്ചരി വേവിച്ചത് – ഒരു കപ്പ്

8. കുരുമുളകുപൊടി – അര ചെറിയ സ്പൂണ്‍

മല്ലിയില – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനില്‍ എണ്ണ ചൂടാക്കി മുട്ട ഉപ്പു ചേര്‍ത്തു ചിക്കിപ്പൊരിച്ചു കോരി മാറ്റിവയ്ക്കുക.

∙ അതേ എണ്ണയില്‍ മൂന്നാമത്തെ ചേരുവ താളിക്കണം.

∙ ഇതിലേക്കു സവാളയും പച്ചമുളകും ചേര്‍ത്തു വഴറ്റുക.

∙ തക്കാളിയും കാപ്സിക്കവും ചേര്‍ത്തു വഴറ്റിയ ശേഷം ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.

∙ ഇതിലേക്കു മുട്ടയും വേവിച്ചു വച്ച റൈസും ചേര്‍ത്തിളക്കുക. രണ്ടു മിനിറ്റ് നല്ല തീയില്‍ വച്ച ശേഷം കുരുമുളകുപൊടിയും മല്ലിയിലയും ചേര്‍ത്തിളക്കി വാങ്ങാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്

Easy Mutta Choru Recipe: A Kerala Delight:

Egg rice, or Mutta Choru, is a delicious and easy-to-make dish perfect for breakfast, lunch, or dinner. This Kerala-style recipe combines scrambled eggs with rice and flavorful spices for a quick and satisfying meal.

ADVERTISEMENT