5 മിനുറ്റിൽ ഈസിയായി അറേബ്യൻ ശക്ഷുക തയ്യാറാക്കാം
Mail This Article
ആവശ്യമായ ചേരുവകൾ
മുട്ട– 5 എണ്ണം ∙
ബട്ടർ - ആവശ്യത്തിന്
കറിവേപ്പില- ആവശ്യത്തിന്
തക്കാളി– 5 എണ്ണം
സവാള– 1
വെളുത്തുള്ളി– 7 അല്ലി
ടൊമാറ്റോ സോസ് - 1 ടീസ്പൂൺ
ഗരം മസാല -1 ടീസ്പൂൺ
മഞ്ഞൾപൊടി - 1 ടീസ്പൂൺ
കുക്കിംഗ് ക്രീം - ആവശ്യത്തിന്
മുളക്പൊടി– ഒരു ടേബിൾ സ്പൂൺ
മിക്സ് ഹെർബ്സ് (ഒറിഗാനോ/ തൈം/ റോസ്മേരി)– ഒരു ടേബിൾ സ്പൂൺ
ഉപ്പ്– ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാൻ ചൂടാക്കി ബട്ടർ ഒഴിക്കുക. ചൂടായ ശേഷം വെളുത്തുള്ളി, ഉള്ളി, കറിവേപ്പില എന്നിവ ചേർത്ത് ഇളക്കുക, ബ്രൗൺ നിറമാകരുത്. തക്കാളി ചേർത്ത് ഒരു മിനിറ്റ് ഉയർന്ന തീയിൽ വഴറ്റുക. മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ വിതറി ഇളക്കുക.അതിലേക്ക് ആവശ്യത്തിന് ടൊമാറ്റോ സോസ് കൂടി ചേർക്കുക. വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് ഉയർന്ന തീയിൽ 3-4 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക. തീ കുറച്ച് ഒരു പാത്രത്തിൽ മുട്ട പൊട്ടിക്കുക. സ്പൂണിന്റെ പിൻഭാഗം ഉപയോഗിച്ച് പാനിന്റെ സൈഡുകളിൽ അല്പം സ്ഥലം ഉണ്ടാക്കി ആ അറയിൽ മുട്ട ഒഴിക്കുക. അതിനു മുകളിലേക്ക് അരിഞ്ഞ മല്ലിയില, ഒറിഗാനോ എന്നിവ കൂടി വിതറുക.. പാൻ ഒരു മൂടി വെച്ച് മൂടി 4-6 മിനിറ്റ് അല്ലെങ്കിൽ മുട്ടയുടെ മഞ്ഞക്കരു വേവുന്നതുവരെ കുറഞ്ഞ തീയിൽ വേവിക്കുക. എളുപ്പത്തിൽ തന്നെ ശക്ഷുക റെഡിയായി..
ക്രിസ്പ് ബ്രെഡ്, ചായ എന്നിവ ചേർത്ത് ചൂടോടെ വിളമ്പാം ..
