ADVERTISEMENT

ബ്രെഡ് മസാല ടോസ്റ്റ്

1. മുട്ട – മൂന്ന്

ADVERTISEMENT

2. വറ്റല്‍മുളകു ചതച്ചത് – ഒരു ചെറിയ സ്പൂണ്‍

കുരുമുളകുപൊടി – ഒന്നര ചെറിയ സ്പൂണ്‍

ADVERTISEMENT

ഉപ്പ് – പാകത്തിന്

മല്ലിയില അരിഞ്ഞത് – ഒരു ചെറിയ സ്പൂണ്‍

ADVERTISEMENT

ഒറീഗാനോ – ഒരു ചെറിയ സ്പൂണ്‍ (ആവശ്യമെങ്കിൽ)

ടുമാറ്റോ സോസ് – അര ചെറിയ സ്പൂണ്‍

പാല്‍ – രണ്ടു വലിയ സ്പൂണ്‍

3. വെണ്ണ – രണ്ടു വലിയ സ്പൂണ്‍

4. ബ്രെഡ് – നാലു സ്ലൈസ്

5. തേന്‍ – ഒരു വലിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

∙ മുട്ടയില്‍ രണ്ടാമത്തെ ചേരുവ ചേര്‍ത്തു നന്നായി അടിച്ചു യോജിപ്പിക്കുക.

∙ പാനില്‍ വെണ്ണ ചൂടാക്കിയ ശേഷം ഓരോ ബ്രെഡ് സ്ലൈസും മുട്ട മിശ്രിതത്തില്‍ മുക്കി വെണ്ണയില്‍ ടോസ്റ്റ് ചെയ്തെടുക്കണം.

∙ ബ്രെഡിനു മുകളില്‍ തേന്‍ ഒഴിച്ചു വിളമ്പാം.

പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്

Easy Bread Masala Toast Recipe:

Bread Masala Toast is a delicious and easy breakfast recipe. This quick recipe can be prepared with bread, egg and few spices.

ADVERTISEMENT