പോഷകപ്രദം, നല്ല സ്വാദ്, വയറും നിറയും; തയാറാക്കാം പരിപ്പ്- ചീര സാദം Delicious Parippu Cheerayila Sadam Recipe
Mail This Article
പരിപ്പ്- ചീര സാദം
1. സാമ്പാര്‍ പരിപ്പ് – ഒരു കപ്പ്
പച്ചരി/ബസ്മതി അരി – ഒരു കപ്പ്
2. വെള്ളം – നാലു കപ്പ്
കറുവാപ്പട്ട/ ഏലയ്ക്ക – ഒന്ന്
ഉപ്പ് – പാകത്തിന്
3. എണ്ണ – പാകത്തിന്
4. കടുക് – ഒരു ചെറിയ സ്പൂണ്‍
5. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു ചെറിയ സ്പൂണ്‍
പച്ചമുളക് – രണ്ട്, അരിഞ്ഞത്
സവാള – ഒന്ന്, അരിഞ്ഞത്
തക്കാളി – ഒന്ന്, അരിഞ്ഞത്
6. കായംപൊടി – അര ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍ മുളകുപൊടി – ഒരു ചെറിയ സ്പൂണ്‍
7. ചീര അരിഞ്ഞത്/മുരിങ്ങയില – കാല്‍ കപ്പ്
പാകം ചെയ്യുന്ന വിധം
∙ പരിപ്പും അരിയും 30 മിനിറ്റ് കുതിര്‍ക്കുക.
∙ ഇതു പ്രഷർകുക്കറിലാക്കി രണ്ടാമത്തെ ചേരുവയും ചേര്‍ത്തു രണ്ട്–മൂന്ന് വിസില്‍ വരും വരെ വേവിക്കണം.
∙ പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം അഞ്ചാമത്തെ ചേരുവ ചേര്‍ത്തു വഴറ്റണം.
∙ ഇതിലേക്ക് ആറാമത്തെ ചേരുവ ചേര്‍ത്തു വഴറ്റിയ ശേഷം ചീര/മുരിങ്ങയില ചേര്‍ത്ത് രണ്ടു മിനിറ്റ് അടച്ചു വച്ചു വേവിക്കണം.
∙ ഇതിലേക്കു വേവിച്ച പരിപ്പു–ചോറു മിശ്രിതവും ഒരു കപ്പ് വെള്ളവും ഉപ്പും ചേര്‍ത്തിളക്കി വാങ്ങാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്
