ADVERTISEMENT

∙ ഗ്രേവിയിൽ ഉപ്പു കൂടിപ്പോയാൽ ഗോതമ്പുമാവ് കുഴച്ച് ഒന്നോ രണ്ടോ ഉരുളകളാക്കി കറിയിലിട്ടു തിളപ്പിക്കാം. വിളമ്പുന്നതിനു മുൻപ് ഈ ഉരുളകളെടുത്തു മാറ്റിയാല്‍ ഉപ്പു കുറയും.
∙ കറിയിൽ എണ്ണയോ മസാലയോ അധികമായാൽ റൊട്ടിക്കഷണം അ ൽപം വെള്ളത്തിൽ കുഴച്ച് ചെറിയ ഉരുളകളാക്കിയത് ചേർത്ത് ഇളക്കുക. അധികമുള്ള മസാലയും എണ്ണയും റൊട്ടിക്കഷ്ണം വലിച്ചെടുക്കും.
∙ തൈര്, തേങ്ങാപ്പാൽ, ഫ്രഷ് ക്രീം എന്നിവ ചേർത്തും കറിയുടെ ഉപ്പും എ രിവും കുറയ്ക്കാവുന്നതാണ്. ഓരോ കറിയുടെയും രുചിക്കൂട്ടിന് അനുസരിച്ചു യോജിച്ചവ തിരഞ്ഞെടുക്കാം.
∙ പുളി രസമുള്ളതു ഗ്രേവിയിലേക്കു ചേർക്കുന്നത് ഉപ്പുരസം കുറയ്ക്കും. തക്കാളി പ്യൂരി, നാരാങ്ങാനീര്, വി നാഗിരി എന്നിവ ചേർക്കാം.
∙ ഗ്രേവിയോ സോസോ ഉണ്ടാക്കുമ്പോൾ വെള്ളം കൂടിപ്പോയാൽ റൊട്ടിപ്പൊടി ചേർത്ത് തിളപ്പിക്കുക.
∙ കറിയും മറ്റും തയാറാക്കാൻ വെ ണ്ണ ചൂടാക്കുമ്പോൾ അൽപം എണ്ണ കൂടി ചേർത്താൽ പുകഞ്ഞുപോ കില്ല.
∙ കറിയിലേക്ക് എപ്പോഴും ചൂടുവെള്ളം മാത്രം ചേർക്കുക. അല്ലെങ്കിൽ  ചേരുവകളുടെ വേവിൽ വ്യത്യാസം വരാം, കറിയുടെ രുചി മാറാം.
∙ എണ്ണ തെളിഞ്ഞുവരും വരെ ഗ്രേ വി തിളപ്പിക്കണം. എങ്കിലേ കറിക്കു തനിരുചി ലഭിക്കൂ. ഒരു നുള്ള് പഞ്ചസാര ചേർക്കുന്നത് രുചി സമീകൃതമാക്കും.

ADVERTISEMENT
ADVERTISEMENT
English Summary:

Cooking Tips: This article provides practical Malayalam cooking tips and tricks to fix common cooking mistakes. Learn how to reduce excess salt, spice, or oil in your gravies and improve your cooking skills.

ADVERTISEMENT
ADVERTISEMENT