ADVERTISEMENT

സ്ട്രോബെറി ജെനൊവാസ്സ് കേക്ക്

1. വെണ്ണ – 200 ഗ്രാം
2. പഞ്ചസാര പൊടിച്ചത് – 225 ഗ്രാം
3. മുട്ട – മൂന്ന്, വെള്ളയും മഞ്ഞയും വേർതിരിച്ചത്
4. സ്ട്രോബെറി പൊടിയായി അരിഞ്ഞു വേവിച്ചത് – അരക്കപ്പ്
വനില എസ്സന്‍സ് – ഒരു ചെറിയ സ്പൂണ്‍
5. മൈദ – 220 ഗ്രാം
ബേക്കിങ് പൗഡര്‍ – ഒരു ചെറിയ സ്പൂണ്‍
6. സ്ട്രോബെറി എസ്സന്‍സ് – ഏതാനും തുള്ളി     

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙ അവ്ൻ 1800Cൽ ചൂടാക്കിയിടുക.

ADVERTISEMENT

∙ വെണ്ണ ഒരു വലിയ ബൗളിലാക്കി ഒരേ ദിശയിലേക്കു മാത്രം അടിച്ചു മയപ്പെടുത്തണം. ഇതിലേക്കു പഞ്ചസാര പൊടിച്ചതു ചേര്‍ത്തു വീണ്ടും അടിക്കണം.

∙ ഇതിലേക്കു മുട്ടമഞ്ഞ ചേര്‍ത്തടിക്കണം. 

ADVERTISEMENT

∙ മുട്ടവെള്ള നന്നായി അടിച്ചു ബലം വരുമ്പോള്‍ മാറ്റി വയ്ക്കുക.

∙ വെണ്ണ മിശ്രിതത്തില്‍ നാലാമത്തെ ചേരുവ ചേര്‍ത്ത് നന്നായിളക്കുക. ഇതിലേക്ക് മൈദയും ബേക്കിങ് പൗഡറും യോജിപ്പിച്ച് ഇടഞ്ഞതും മുട്ടവെള്ള അടിച്ചതും  ഇടവിട്ടു ചേര്‍ത്തു മെല്ലേ യോജിപ്പിക്കണം.

∙ മയം പുരട്ടി പേപ്പറിട്ട കേക്ക് ടിന്നിൽ ഒഴിച്ചു ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 15–20 മിനിറ്റ് ബേക്ക് ചെയ്യുക. അവ്നിൽ നിന്നെടുത്തു ചൂടാറിയ ശേഷം കുറകെ രണ്ടായി മുറിച്ച് സ്ട്രോബെറി ബട്ടർക്രീം കൊണ്ട് ലെയർ ചെയ്തു കേക്ക് മുഴുവനായും മൂടുക.

∙ റോയൽ ഐസിങ്ങും ഫോണ്ടന്റും കൊണ്ട്  റോസറ്റ്സും സാന്റയുടെ തൊപ്പിയും കണ്ണും മൂക്കും  മുഖവും പൈപ്പ് ചെയ്യുക.

തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ശില്പ ബി. രാജ്, ഫോട്ടോ: വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനിത ഐസക്, മന്ന കുക്കറി സ്കൂൾ, മാമംഗലം, എറണാകുളം

What is Strawberry Genoise Cake?:

Strawberry Genoise Cake is a delightful dessert. This recipe provides a step-by-step guide to baking a delicious Strawberry Genoise Cake at home, perfect for special occasions.

ADVERTISEMENT