മീൻ ഇങ്ങനെ ഒന്ന് ട്രൈ ചെയ്ത് നോക്കൂ. ആഘോഷങ്ങൾക്കൊരുക്കാം കാന്താരി സ്പൈസ്ഡ് ഗ്രിൽഡ് ഫിഷ്
Mail This Article
ആവശ്യമായ ചേരുവകൾ
1. മീൻ കഷണങ്ങളാക്കിയത്– നാല്
2. ഇഞ്ചി–വെളുത്തുള്ളി ചതച്ചത്– ഒന്നര സ്പൂൺ
മഞ്ഞൾപ്പൊടി– അര സ്പൂൺ
ഉപ്പ്– പാകത്തിന്
3. കാന്താരി മുളക്– 12 എണ്ണം
ഇഞ്ചി,വെളുത്തുള്ളി ചതച്ചത്– ഒന്നര സ്പൂൺ
മല്ലിയില അരിഞ്ഞത് – അരക്കപ്പ്
കറിവേപ്പില – അരക്കപ്പ്
പുതിനയില – അരക്കപ്പ്
എണ്ണ – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മീൻ വൃത്തിയാക്കി വെള്ളം തുടച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മീനിൽ പുരട്ടി അര മണിക്കൂർ വയ്ക്കണം
∙ മൂന്നാമത്തെ ചേരുവ തരുതരുപ്പായി അരച്ചു വയ്ക്കുക
∙ പുരട്ടി വച്ചിരിക്കുന്ന മീനിൽ നിന്ന് അധികമുള്ള വെള്ളം ഊറ്റി മാറ്റി അരപ്പു പുരട്ടി, ഓരോ കഷണവും വാഴയിലയിൽ പൊതിഞ്ഞ് ഒരു മണിക്കൂർ വയ്ക്കണം
∙ തവയിലോ ചാർക്കോൾ ഗ്രില്ലിലോ വച്ചു ചുട്ടെടുക്കുക
∙ കപ്പയ്ക്കും കാന്താരി മുളകുചട്നിക്കും ഒപ്പം വിളമ്പാം.
Abdul Rasheed