ADVERTISEMENT

സോഫ്റ്റായ പാസ്ത, രുചികരമായ ബീഫ്, ക്രീം, ചീസുകൾ എന്നിവയെല്ലാം ചേർത്ത് ഓവനിൽ ബേക്ക് ചെയ്തെടുക്കുന്ന ഒരു വിഭവമാണ് ബീഫ് പാസ്ത കാസറോൾ. മസാലകളും, തക്കാളി സോസും, കൂണുകളുമൊക്കെ ചേർത്ത് പാകം ചെയ്യുന്ന ഈ വിഭവം വളരെ രുചികരമാണ്. വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാനും സാധിക്കും.

തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
1. പെന്നെ പാസ്ത – രണ്ടരക്കപ്പ്
2. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
3. ബീഫ് അരച്ചത് – 225 ഗ്രാം
4. സവാള പൊടിയായി അരിഞ്ഞത് – അരക്കപ്പ് വെളുത്തുള്ളി – മൂന്ന്, പൊടിയായി അരിഞ്ഞത് 
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. തക്കാളി ചതച്ചത് – ഒന്നരക്കപ്പ്
 ഇറ്റാലിയൻ സീസണിങ്  – കാൽ ചെറിയ സ്പൂൺ
6. ബേബി സ്പിനച്ച് – രണ്ടു കപ്പ് 
    ബേസിൽ ലീവ്സ് – 5 ഇല,  കീറിയത്
7. മൊസറെല്ല ചീസ് ഗ്രേറ്റ് ചെയ്തത് – ഒരു കപ്പ്  പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – കാൽ കപ്പ്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ അവ്ൻ 375 ഡിഗ്രി ഫാരൻഹീറ്റിൽ ചൂടാക്കിയിടുക.
∙ പാസ്ത പായ്ക്കറ്റില്‍ പറഞ്ഞിരിക്കുന്ന പ്രകാരം വേവിച്ചൂറ്റി വയ്ക്കണം.
∙ ഒരു പാനിൽ ഒലിവ് ഓയിൽ ചൂടാക്കി ഇടത്തരം തീയിൽ വച്ച് ബീഫ് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ഇറച്ചിയുടെ പിങ്ക് നിറം മാറുമ്പോള്‍ നാലാമത്തെ ചേരുവ ചേർത്തു രണ്ടു മൂന്നു മിനിറ്റ് വേവിക്കണം.
∙ ഇതിൽ അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് ചെറുതീയിൽ തിളപ്പിക്കണം.
∙ ഇതിൽ സ്പിനച്ചും ബേസിൽ ലീവ്സും ചേർത്തിളക്കി ഒന്നു രണ്ടു മിനിറ്റ് വേവിക്കണം. 
∙ ഉപ്പും എരിവും പാകത്തിനാക്കിയ ശേഷം ഇതിലേക്കു പാസ്ത വേവിച്ചതു ചേർത്തിളക്കി യോജിപ്പിക്കണം.
∙ ഈ പാസ്തയുടെ പകുതി മയം പുരട്ടിയ ബേക്കിങ് ഡിഷിൽ നിരത്തുക. മുകളിൽ രണ്ടു വലിയ സ്പൂൺ പാർമെസൻ ചീസും അരക്കപ്പ് മൊസറെല്ല ചീസും വിതറണം. ഇതിനു മുകളിൽ ബാക്കിയുള്ള പാസ്ത നിരത്തി ബാക്കി ചീസ് വിതറുക.
∙ ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20–22 മിനിറ്റ് ബേക്ക് ചെയ്യുക. ചീസ് മുഴുവൻ ഉരുകണം.
∙ ചൂടോടെ വിളമ്പാം.

ADVERTISEMENT
Easy Steps to Make Beef Pasta Casserole at Home:

Delicious Beef Pasta Casserole Recipe

ADVERTISEMENT
ADVERTISEMENT