ADVERTISEMENT

നല്ല കട്ടിയുള്ള തേങ്ങാപ്പാലും കുടംപുളിയും ചേർത്ത് തയ്യാറാക്കിയ നാടൻ ചെമ്മീൻ കറി. ചൂട് അപ്പത്തിനോടൊപ്പമോ ചോറിനോടൊപ്പമോ കഴിക്കാൻ ഇതിൽപ്പരം എന്തുവേണം

ആവശ്യമായ ചേരുവകൾ 
ചെമ്മീൻ - 1/2 കിലോ
തേങ്ങാപ്പാൽ:
രണ്ടാം പാൽ -1 കപ്പ്
ഒന്നാം പാൽ - 1/2 കപ്പ്
ചെറിയ ഉള്ളി - 10-15 
ഇഞ്ചി - 1കഷണം 
വെളുത്തുള്ളി - 6-8 അല്ലി
പച്ചമുളക് - 2-3 
തക്കാളി - 1 
മുളകുപൊടി - 1-2 ടീസ്പൂൺ 
മല്ലിപ്പൊടി - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി -1/2 ടീസ്പൂൺ
കുരുമുളകുപൊടി - 1/2 ടീസ്പൂൺ
കുടംപുളി/വാളൻപുളി - ആവശ്യത്തിന്
വെളിച്ചെണ്ണ - 2 ടേബിൾസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
. ഒരു മൺചട്ടിയിലോ പാനിലോ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ശേഷം ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് നല്ലതുപോലെ വഴറ്റുക.
. ഉള്ളി വഴന്നു വരുമ്പോൾ മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേർത്ത് ചെറിയ തീയിൽ പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക.
. അരിഞ്ഞു വെച്ച തക്കാളിയും വൃത്തിയാക്കിയ ചെമ്മീനും ചേർത്ത് നന്നായി ഇളക്കുക.
. രണ്ടാം പാൽ തേങ്ങാപ്പാലും കുടംപുളിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് ചെമ്മീൻ വേവിക്കുക.
. ചെമ്മീൻ വെന്തു മസാല കുറുകി വരുമ്പോൾ, ഒന്നാം പാൽ ചേർത്ത് ചെറുതായി ചൂടാക്കുക.
. കുരുമുളകുപൊടിയും പച്ചവെളിച്ചെണ്ണയും കറിവേപ്പിലയും മുകളിൽ തൂവി തീ അണയ്ക്കുക.

ADVERTISEMENT
Authentic Kerala Prawn Curry Recipe:

Experience the authentic taste of Kerala with this rich and flavorful Cheemeen Curry, a traditional prawn curry prepared with thick coconut milk and tangy Kudampuli. This delectable dish is the perfect accompaniment to steaming hot Appam or fluffy rice, offering a delightful culinary journey.

ADVERTISEMENT
ADVERTISEMENT