ADVERTISEMENT

പേശികളുടെ വളർച്ചയ്ക്കും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്ന പ്രോട്ടീൻ നിറഞ്ഞ ചിക്കൻ സാലഡ്. അമിത കലോറി ഇല്ലാത്ത, സ്വാദിഷ്ടമായ ഭക്ഷണം.

ആവശ്യമായ ചേരുവകൾ 
1. ചിക്കൻ ബ്രെസ്റ്റ് – ഒരു വലുത്
2. ഉപ്പ് – പാകത്തിന് 
കുരുമുളകുപൊടി – പാകത്തിന്
വെളുത്തുള്ളി – പാകത്തിന് 
വൂസ്റ്റർ സോസ് –  പാകത്തിന്
3. പലതരം ലെറ്റൂസ് കീറിയത് – അഞ്ചു കപ്പ്
അവക്കാഡോ – ഒന്ന്, തൊലിയും കുരുവും കളഞ്ഞു നീളത്തിൽ അരിഞ്ഞത്
കാരറ്റും സാലഡ് വെള്ളരിയും– ഒന്നു വീതം,റിബൺ പോലെ മുറിച്ചത് 
മല്ലിയില അരിഞ്ഞത്– അരക്കപ്പ്
ഡ്രസ്സിങ്ങിന്
4. ചുവന്നുള്ളി – ഒന്ന്, അരിഞ്ഞത്
തേൻ – ഒരു വലിയ സ്പൂൺ
റൈസ് വിനഗര്‍ – കാൽ കപ്പ്
എള്ളെണ്ണ– രണ്ടു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. എള്ള് –അര ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ചിക്കൻ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ച് അരിഞ്ഞു വയ്ക്കണം.
∙ മൂന്നാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി യോജിപ്പിച്ചു വയ്ക്കുക.
∙ നാലാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി വയ്ക്കണം.
∙ വിളമ്പുന്നതിനു തൊട്ടു മുമ്പ് ഡ്രസ്സിങ് പച്ചക്കറികളിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കുക.
∙ വിളമ്പാനുള്ള പാത്രത്തിലാക്കി മുകളിൽ തയ്യാറാക്കിയ ചിക്കൻ നിരത്തി, ഏറ്റവും മുകളിൽ എള്ളു കൊണ്ട് അലങ്കരിക്കണം.

ADVERTISEMENT
Flavorful Chicken Salad for a Balanced Diet:

Protein-rich chicken salad is a delicious and low-calorie meal that aids in muscle growth and weight loss. This recipe offers a healthy and satisfying way to incorporate lean protein into your diet, making it ideal for those seeking a nutritious and flavorful option.

ADVERTISEMENT
ADVERTISEMENT