പെരുന്നാൾ സന്തോഷം ഇരട്ടിയാക്കാൻ ഇതാ ഒരു തനി നാടൻ മട്ടൻ പെരട്ട് Spicy Mutton Pepper Fry Recipe for Eid
Mail This Article
ഈ പെരുന്നാൾ അടിപൊളിയാക്കാൻ ഇതാ നല്ല എരിവുള്ള മട്ടൻ പെപ്പർ പെരട്ട്. കുരുമുളകിന്റെ നാടൻ എരിവും പാകത്തിന് വെന്ത മട്ടന്റെ സോഫ്റ്റ്‌നെസ്സും ചേരുമ്പോൾ ഇതൊരു ഒന്നൊന്നര രുചിക്കൂട്ടാണ്.
ആവശ്യമായ ചേരുവകൾ
1. മട്ടൺ– 400 ഗ്രാം, കഷ്ണങ്ങളാക്കിയത്
2. ജീരകംപൊടി – ഒരു ചെറിയ സ്പൂൺ
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
നാരങ്ങാനീര് – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ– രണ്ടു വലിയ സ്പൂൺ
4. വെളുത്തുള്ളി –അഞ്ച് അല്ലി
ഇഞ്ചി – ഒരിഞ്ചു കഷ്ണം
5. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
കറിവേപ്പില – 10 തണ്ട്
6. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – നാലു വലിയ സ്പൂൺ
7. വെള്ളം – രണ്ടു കപ്പ്
പാകം ചെയ്യുന്ന വിധം
∙ മട്ടൺ കഴുകി വൃത്തിയാക്കി രണ്ടാമത്തെ ചേരുവ പുരട്ടി വയ്ക്കുക.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി ഇഞ്ചിയും വെളുത്തുള്ളിയും അരിഞ്ഞതു ചേർത്ത് ഒരു മിനിറ്റ് വഴറ്റണം.
. ഇതിലേക്കു സവാളയും കറിവേപ്പിലയും ചേർത്തു വഴറ്റുക.
∙ സവാള മൃദുവാകുമ്പോൾ പുരട്ടി വച്ചിരിക്കുന്ന മട്ടണും പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തു നന്നായി ഇളക്കുക.
. രണ്ടു മിനിറ്റ് ഇളക്കിയ ശേഷം രണ്ടു കപ്പ് വെള്ളം ചേർത്തു യോജിപ്പിച്ച് അടച്ചു വച്ചു വേവിക്കുക.
∙ മട്ടൺ നന്നായി വെന്തു വെള്ളം വറ്റിയ ശേഷം ചൂടോടെ വിളമ്പാം.