ചൈനീസ് റൈസ്നൂഡിൽ സൂപ്പ്
1. ചിക്കൻ സ്റ്റോക്ക് (ചിക്കന്റെ എല്ലും ഒരു ചിക്കൻ മാഗി ക്യൂബും ചേർത്തു തയാറാക്കിയത്) – ഏഴു കപ്പ്
2. ചെമ്മീൻ – അരക്കപ്പ്
കൂൺ – രണ്ട് – മൂന്ന്,
പൊടിയായി അരിഞ്ഞത്
ഹാം പൊടിയായി അരിഞ്ഞത് – അരക്കപ്പ്
ഇഞ്ചി – ഒരു കഷണം, ഗ്രേറ്റ് ചെയ്തത്
ചിക്കൻ ബ്രെസ്റ്റ് പിച്ചിക്കീറിയത് – അരക്കപ്പ്
3. നൂഡിൽസ് വേവിച്ചത് – ഒരു കപ്പ്
ചോറു വേവിച്ചത് – ഒരു കപ്പ്
സോയാസോസ് – പാകത്തിന് സ്പ്രിങ് അണിയൻ – ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ചിക്കൻ സ്റ്റോക്ക് നന്നായി തിളപ്പിച്ചു രണ്ടാമത്തെ ചേരുവ ചേർത്തു ചെറുതീയിൽ അഞ്ചു മിനിറ്റ് വേവിക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്ത് അ ഞ്ചു മിനിറ്റ് വേവിച്ചു ചൂടോടെ വാങ്ങാം.
∙ ചൂടോടെ ചില്ലി സോസിനൊപ്പം വിളമ്പാം.
ചൈനീസ് വെജിറ്റബിൾ സൂപ്പ്

1. വെജിറ്റബിൾ സ്റ്റോക്ക് /വെള്ളം – ആറ്–എട്ട് കപ്പ്
2. കാരറ്റ് പൊടിയായി അരിഞ്ഞത്
– അരക്കപ്പ് കോളിഫ്ളവർ – കാൽ കപ്പ്
ബീൻസ് കനം കുറച്ച് അരിഞ്ഞത്
– അരക്കപ്പ്
മുളന്തണ്ട് പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
കൂൺ – അഞ്ച്, അരിഞ്ഞത്
3. വിനാഗിരി – രണ്ടു വലിയ സ്പൂൺ
സോയാസോസ് – രണ്ടു വലിയ സ്പൂൺ
ഉപ്പ് – അര
ചെറിയ സ്പൂൺ വെളുത്ത കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
4. കോൺഫ്ളോർ – അല്പം
5. മുട്ട – രണ്ട്, അടിച്ചത് (ആവശ്യമെങ്കിൽ)
6. മല്ലിയില പൊടിയായി അരിഞ്ഞത് – അരക്കപ്പ്
പാകം ചെയ്യുന്ന വിധം
∙ വെജിറ്റബിൾ സ്റ്റോക്ക് തിളപ്പിച്ചു രണ്ടാമത്തെ ചേരുവ ചേർക്കുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്ത് അഞ്ചു മിനിറ്റ് വേവിക്കുക.
∙ വെന്തു വരുമ്പോൾ കോൺഫ്ളോർ വെള്ളത്തിൽ കലക്കിയതു ചേർത്തു തുടരെയിളക്കി കുറുക്കുക.
∙ ആവശ്യമെങ്കിൽ മുട്ട അടിച്ചത് നൂലുപോലെ ചേർത്തു ഫോർക്കു കൊണ്ടു ഇളക്കുക.
∙ മല്ലിയില ചേർത്തു പാത്രം അടച്ച് അടുപ്പിൽനിന്നു വാങ്ങാം.
∙ ചൂടോടെ വിളമ്പാം.
ടുമാറ്റോ മാക്രോണി സൂപ്പ്

1. വെണ്ണ – ഒരു വലിയ സ്പൂൺ
2. സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – നാല്– അഞ്ച് അല്ലി, ചതച്ചത്
3. തക്കാളി – 500ഗ്രാം, വലിയ കഷണങ്ങളായി അരിഞ്ഞത്
കാരറ്റ് – 125ഗ്രാം, ഗ്രേറ്റ് ചെയ്തത്
വെള്ളം – രണ്ടു–മൂന്നു കപ്പ്
4. മാക്രോണി – കാൽ കപ്പ്
5. ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
വൈറ്റ് സോസിന്
6. വെണ്ണ – രണ്ടു വലിയ സ്പൂൺ
മൈദ – രണ്ടു വലിയ സ്പൂൺ
പാൽ – രണ്ടു ചെറിയ കപ്പ് ഉപ്പ് – പാകത്തിന്
കുരുമുളകുപൊടി – പാകത്തിന്
7. ചീസ് – നാല്– അഞ്ച്, ഗ്രേറ്റ് ചെയ്ത്
പാകം ചെയ്യുന്ന വിധം
∙ പാനിൽ വെണ്ണ ചൂടാക്കി സവാളയും വെളുത്തുള്ളിയും ചേർത്തു രണ്ടു മിനിറ്റ് വഴറ്റുക.
∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി തിളപ്പിച്ചു വേവിച്ച് മിക്സിയിലടിച്ച് അരിച്ചെടുക്കുക.
∙ മാക്രോണി വേവിച്ചൂറ്റി തണുത്ത വെള്ളത്തി ൽ കഴുകി എടുക്കണം.
∙ പാനിൽ വെണ്ണ ചൂടാക്കി മൈദ ചേർത്തു നിറം മാറാതെ മൂപ്പിച്ച് അടുപ്പിൽ നിന്നു വാ ങ്ങുക.
∙ ഇതിലേക്കു പാൽ അല്പാല്പം വീതം കട്ടകെട്ടാതെ ചേർത്തിളക്കി വീണ്ടും ചൂടാക്കി പാകത്തിന് ഉപ്പും കുരുമുളകും ചേർത്തു കുറുക്കി എടുക്കുക. ഇതാണ് വൈറ്റ് സോസ്.
∙ ഒരു പാനിൽ സൂപ്പും, മാക്രോണിയും, വൈറ്റ് സോസും നാലു മിനിറ്റ് ചൂടാക്കി വാങ്ങി മുകളിൽ ചീസ് ഗ്രേറ്റ് ചെയ്തതു വിതറി ഫ്ളേവേർഡ് ക്രൂട്ടൺസ് ചേർത്തു ചൂടോടെ വിളമ്പാം.
കടപ്പാട്: Dolly Anna John, London