വെറൈറ്റിയാണ് ഈ മാങ്ങ ചെമ്മീൻ സാലഡ്; പെട്ടെന്ന് തയാറാക്കാം... Delicious Mango Shrimp Salad Recipe
Mail This Article
മാങ്ങ ചെമ്മീൻ സാലഡ്
1. ചെമ്മീൻ – 450 ഗ്രാം.
2. സ്പ്രിങ് അണിയൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സെലറി പൊടിയായി അരിഞ്ഞത് – അരക്കപ്പ്
സാലഡ് വെള്ളരി അരി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്
വെളുത്തുള്ളി ചതച്ചത് – അര െചറിയ സ്പൂൺ
മാമ്പഴം കഷണങ്ങളാക്കിയത് – അരക്കപ്പ്
മല്ലിയില അരിഞ്ഞത് – കാൽ കപ്പ്
നാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
3. മയണീസ് – ഒരു കപ്പ്
ടുമാറ്റോ സോസ് – രണ്ടു വലിയ സ്പൂൺ
വൂസ്റ്റർ സോസ് – ഒരു െചറിയ സ്പൂൺ
ക്രീം – രണ്ടു വലിയ സ്പൂൺ
പാകം െചയ്യുന്ന വിധം
∙ ചെമ്മീൻ തൊണ്ടും നാരും കളഞ്ഞു വേവിച്ച ശേഷം ഒരു ബൗളിലാക്കി വയ്ക്കുക.
∙ ഇതിലേക്കു രണ്ടാമത്തെ േചരുവ ചേർത്തു യോജിപ്പിച്ചു വയ്ക്കണം.
∙ മൂന്നാമത്തെ േചരുവ യോജിപ്പിച്ചതു ചെമ്മീൻ കൂട്ടിൽ േചർത്തിളക്കുക.
∙ ഫ്രിജിൽ വച്ചു തണുപ്പിച്ചു വിളമ്പുക.
∙ നീളമുള്ള ഗ്ലാസുകളിലാക്കിയും വിളമ്പാം. നാരങ്ങാക്കഷണം കൊണ്ട് അലങ്കരിക്കണം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണൻ. പാചകക്കുറിപ്പുകള്‍ തയാറാക്കിയത് : ബീന മാത്യു, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനു കടപ്പാട്: ആസിഫ് അലി, എക്സിക്യൂട്ടീവ് ഷെഫ്, ഹോട്ടല്‍ കാസിനോ, വില്ലിങ്ടണ്‍ ഐലന്റ്, കൊച്ചി.