ADVERTISEMENT

ആവശ്യമായ സാധനങ്ങൾ
1. മാമ്പഴം (ചതുരക്കഷണങ്ങളാക്കിയത് )– മൂന്നു കപ്പ്
 ചുവന്ന കാപ്സിക്കം (പൊടിയായി അരിഞ്ഞത്)– അരക്കപ്പ്
 സവാള (പൊടിയായി അരിഞ്ഞത്) – അരക്കപ്പ്
 ഹാലപ്പിനോ – രണ്ട്(അരി കളഞ്ഞു പൊടിയായി അരിഞ്ഞത്)
 മല്ലിയില (പൊടിയായി അരിഞ്ഞത്) – അരക്കപ്പ്
2.  ഉപ്പ് – പാകത്തിന്
    നാരങ്ങാനീര് – കാൽ കപ്പ്

പാകം ചെയ്യുന്ന വിധം
ബൗളിൽ ഒന്നാമത്തെ ചേരുവ ചേർത്ത് ഉപ്പും നാരങ്ങാനീരും തളിച്ച് മെല്ലേ ഇളക്കി യോജിപ്പിക്കുക.
പത്തു– പതിനഞ്ചു മിനിറ്റിനു ശേഷം ടാക്കോസ്, ചിപ്സ് എന്നിവയ്ക്കൊപ്പം വിളമ്പാം. ലെറ്റൂസ്  ഇലകൾക്കൊപ്പം  സാല‍‍ഡായും വിളമ്പാം.

ചുവന്ന കാപ്സിക്കത്തിനു പകരം സാലഡ് വെള്ളരിക്ക ഉപയോഗിക്കാം. മാമ്പഴത്തിനൊപ്പം പച്ചമാങ്ങയും ചേർത്താൽ നല്ല കരുകരുപ്പുള്ള സാൽസ തയാറാക്കാം. പച്ചമാങ്ങ ഉപയോഗിക്കുകയാണെങ്കിൽ അധികം പുളിയില്ലാത്തവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT