കുട്ടികൾക്ക് ഇഷ്ട്ടപെടുന്ന അടിപൊളി സൂപ്പ് .മിനിസ്ട്രോണി സൂപ്പ് എളുപ്പത്തിൽ തയ്യാറാക്കാം
Mail This Article
ആവശ്യമായ ചേരുവകൾ
1. ഒലിവ് ഓയിൽ – ഒരു വലിയ സ്പൂൺ
2. സവാള – ഒന്ന്, പൊടിയായി അരിഞ്ഞത്
സെലറി – ഒരു തണ്ട്, ചതുരക്കഷണങ്ങളാക്കിയത്
കാരറ്റ് – ഒന്ന്, തൊലി കളഞ്ഞു ചതുരക്കഷണങ്ങളാക്കിയത്
വെളുത്തുള്ളി – രണ്ട് അല്ലി, ചതച്ചത്
3. തക്കാളി അരച്ചത് – രണ്ടു വലിയ സ്പൂൺ
4. പഴുത്ത തക്കാളി – മൂന്ന്, പൊടിയായി അരിഞ്ഞത്
5. വെജിറ്റബിൾ സ്റ്റോക്ക് – നാലു കപ്പ്
6. മാക്കറോണി പാസ്ത – മുക്കാൽ കപ്പ്
സുക്കീനി – രണ്ടു ചെറുത്, ചെറിയ ചതുരക്കഷണങ്ങളാക്കിയത്
ഗ്രീൻപീസ് – അരക്കപ്പ്
7. ബേസിൽ ലീവ്സ് കീറിയത് – അരക്കപ്പ്
8. പാർമെസൻ ചീസ് ഗ്രേറ്റ് ചെയ്തത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ വലിയ സോസ്പാനിൽ ഒലിവ് ഓയിൽ ചൂടാക്കി രണ്ടാമത്തെ ചേരുവ ചേർത്തു വഴറ്റുക.
∙ നന്നായി ഇളക്കി വഴറ്റി സവാള മൃദുവാകുമ്പോൾ തക്കാളി അരച്ചതു ചേർത്തു വഴറ്റണം. വീണ്ടും മൂന്നു നാലു മിനിറ്റ് വഴറ്റിയ ശേഷം തക്കാളി അരിഞ്ഞതു ചേർത്തു വഴറ്റുക.
∙ ഇതിലേക്ക് ഒരു കപ്പ് സ്റ്റോക്ക് ചേർത്തിളക്കി തിളയ്ക്കുമ്പോൾ ചെറുതീയിലാക്കി അടച്ചു വച്ച് 10–12 മിനിറ്റ് വഴറ്റുക.
∙ പച്ചക്കറികൾ വേവാകുമ്പോൾ ആറാമത്തെ ചേരുവ ചേർത്തിളക്കി ബാക്കി സ്റ്റോക്കും ചേർത്ത് എട്ടു–പത്തു മിനിറ്റ് ചെറുതീയിൽ തിളപ്പിക്കണം. പാസ്ത വേവാകുമ്പോൾ ബേസിൽ ലീവ്സ് ചേർത്തിളക്കുക.
∙ മുകളിൽ ചീസ് വിതറി ചൂടോടെ വിളമ്പാം
Manoj Nair