ഓട്ടോമൻ കാലഘട്ടത്തിലെ രുചിക്കൂട്ട്; ദാവൂദ് ബാഷ ,ഊണിന് ഒരു പുതിയ രുചി
Mail This Article
ദാവൂദ് ബാഷ എന്നത് ലെബനൻ, സിറിയ എന്നിവിടങ്ങളിൽ വളരെ പ്രശസ്തമായ ഒരു വിഭവമാണ്. ഓട്ടോമൻ സാമ്രാജ്യത്തിലെ ഒരു ഗവർണറുടെ പേരാണ് ഈ വിഭവത്തിന് നൽകിയിരിക്കുന്നത്. പ്രധാനമായും അരച്ച ആട്ടിറച്ചി, ഉള്ളി, മല്ലിയില, വിവിധതരം മസാലകൾ എന്നിവ ഉപയോഗിച്ചാണ് മീറ്റ്ബോൾസ് ഉണ്ടാക്കുന്നത്. ഈ മീറ്റ്ബോൾസ് പിന്നീട് ഉള്ളിയും തക്കാളി പേസ്റ്റും ചേർത്ത സമ്പന്നമായ തക്കാളി സോസിൽ വേവിച്ചെടുക്കുന്നു. ചിലപ്പോൾ ഇതിൽ പൈൻ നട്ട്സ് അല്ലെങ്കിൽ ബദാം ചേർക്കാറുണ്ട്. ഈ വിഭവം സാധാരണയായി പ്ലെയിൻ റൈസിനൊപ്പമോ അല്ലെങ്കിൽ വെർമിസെല്ലി റൈസിനൊപ്പമോ ആണ് വിളമ്പുന്നത്.
ആവശ്യമായ ചേരുവകൾ
1. ഇളം ആട്ടിറച്ചി മിൻസ് ചെയ്തത് – അരക്കിലോ
സവാള – നാല്,പൊടിയായി അരിഞ്ഞത്
ഓൾസ്പൈസ് പൗഡർ – ഒരു ചെറിയ സ്പൂൺ
സെൽഫ് റെയ്സിങ് ഫ്ളോർ – ഒരു വലിയ സ്പൂൺ
(പകരം ഒരു സ്പൂൺ മൈദയിൽ ഒരു നുള്ള് ബേക്കിങ് പൗഡർ ചേർത്ത് ഉപയോഗിക്കാം)
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
പാഴ്സ്‍ലി – ഒരു കെട്ടിന്റെ നാലിലൊന്ന്, പൊടിയായി അരിഞ്ഞത്
2. എണ്ണ – വറുക്കാൻ ആവശ്യത്തിന്
സോസിന്
3. വെണ്ണ – രണ്ടു വലിയ സ്പൂൺ
4. സവാള – നാല്, പൊടിയായി അരിഞ്ഞത്
5. വെളുത്തുള്ളി – നാല് അല്ലി, പൊടിയായി അരിഞ്ഞത്
കുരുമുളകുപൊടി – അര ചെറിയ സ്പൂൺ
മാതളനാരങ്ങ സോസ്/ജ്യൂസ് – കാൽ കപ്പ്
മൈദ – രണ്ടു വലിയ സ്പൂൺ
തക്കാളി – ഒൻപത്, തൊലി കളഞ്ഞു പൊടിയായി അരിഞ്ഞത്
വെള്ളം – അരക്കപ്പ്
ഉപ്പ് – ഒരു ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വറുത്തെടുക്കുക.
∙ പാനിൽ വെണ്ണ ചൂടാക്കി സവാള ചേർത്തു വഴറ്റുക. ഇതിലേക്ക് അഞ്ചാമത്തെ ചേരുവ ചേർത്തു നന്നായി തിളപ്പിക്കണം.
∙ തയ്യാറാക്കിയ ഉരുളകൾ സോസിലിട്ട് ചെറുതീയിൽ അരമണിക്കൂർ വേവിക്കുക. ചൂടോടെ കഴിക്കാം