ഫ്രഷ് ആവാം, സ്മാർട്ട് ആവാം; പ്രിയപ്പെട്ട ചിക്കൻ സീസർ സാലഡ്.
Mail This Article
അമിത കലോറി ഇല്ലാത്തതും എന്നാൽ വിശപ്പ് മാറ്റാൻ സഹായിക്കുന്നതുമായ ഒരു ഉത്തമ വിഭവമാണ് സീസർ സാലഡ്. ഡയറ്റ് പ്ലാൻ ചെയ്യുന്നവർക്ക് ഇത് ധൈര്യമായി മെനുവിൽ ഉൾപ്പെടുത്താം. രുചിയിലും വിട്ടുവീഴ്ചയില്ലാത്ത ചിക്കൻ സീസർ സാലഡ് ഇന്നുതന്നെ പരീക്ഷിക്കൂ.
ആവശ്യമായ ചേരുവകൾ
ചിക്കൻ ബ്രെസ്റ് പീസ് (ഗ്രിൽഡ് ) - 1
ലെറ്റൂസ് - 2 ലീവ്സ്
ക്രൂട്ടൺ (വറുത്ത റൊട്ടിക്കഷണങ്ങൾ) - 2 ടീസ്പൂൺ
ഗ്രീൻ ഒലിവ് - 1 ടീസ്പൂൺ
ബ്ലാക്ക് ഒലിവ് - 1 ടീസ്പൂൺ
സീസർ ഡ്രസിങ് - 5 ടീസ്പൂൺസ്
മൈക്രോ ഗ്രീൻസ് - 1 ടീസ്പൂൺസ്
തയ്യാറാക്കുന്ന വിധം
ലെറ്റൂസ് ചതുരത്തിൽ അരിഞ്ഞെടുക്കാം. അതിലേക്ക് സീസർ സാലഡ് ചേർത്ത് മിക്സ് ചെയ്തെടുക്കാം. ഗ്രിൽഡ് ചിക്കൻ ബ്രെസ്റ് വീതിയിൽ അരിഞ്ഞു ലെറ്റിയുസിന് മുകളിൽ വെക്കാം. ചിക്കന് മുകളിൽ സീസർ ഡ്രസിങ് കൂടി ഒഴിച്ച് കൊടുക്കാം. ക്രൂട്ടൺ, ഗ്രീൻ ഒലിവ്, ബ്ലാക്ക് ഒലിവ് ,മൈക്രോ ഗ്രീൻസ് എന്നിവ കൂടി ചേർത്തു അലങ്കരിക്കാം.
