ADVERTISEMENT

മധുരമുള്ള പൈനാപ്പിളും എരിവുള്ള മുളകും തമ്മിൽ ചേരുമ്പോൾ കിട്ടുന്ന ആ ഒരു രുചി... അത് ഒന്ന് വേറെ തന്നെയാണ്. വെയിറ്റ് കുറയ്ക്കാൻ നോക്കുന്നവർക്കും ഹെൽത്തി ഡയറ്റ് ഇഷ്ടപ്പെടുന്നവർക്കും പറ്റിയ ബെസ്റ്റ് ചോയ്‌സാണ് ഈ പൈനാപ്പിൾ സാലഡ് റെസിപ്പി. 

ആവശ്യമായ ചേരുവകൾ 
പൈനാപ്പിൾ - 1
ലെറ്റൂസ് - 2 ഇല  
എള്ള് - 1 ടീസ്പൂൺ  
ചെഡ്ഡാർ ചീസ് - 2 ടീസ്പൂൺ 
ചില്ലി മിന്റ് ഡ്രസിങ് - 3 ടേബിൾസ്പൂൺ  
മൈക്രോ ഗ്രീൻസ് - ആവശ്യത്തിന് 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി ചതുരത്തിൽ മുറിച്ചെടുക്കുക.
അതിലേക്ക് ചില്ലി മിന്റ് ഡ്രെസ്സിങ്ങും ചേർത്ത് മിക്സ് ചെയ്തെടുക്കുക.
ഒരു പാത്രത്തിൽ ലെറ്റൂസ് വിരിച്ച ശേഷം മസാല പുരണ്ട പൈനാപ്പിൾ നിറയ്ക്കുക.
ചെഡ്ഡാർ ചീസും എള്ളും മുകളിൽ വിതറാം. മൈക്രോഗ്രീൻസ് വെച്ച് അലങ്കരിക്കാം               

ADVERTISEMENT
healthy-pineapple-chili-salad:

Pineapple salad is a healthy and delicious recipe perfect for weight loss and healthy diets. This vibrant dish combines the sweetness of pineapple with a zesty chili mint dressing, making it a delightful and guilt-free meal.

ADVERTISEMENT
ADVERTISEMENT