ADVERTISEMENT

വാട്ടർമെലൺ സാലഡ്

1. സവാള അരിഞ്ഞത് – കാൽ കപ്പ്
നാരങ്ങാനീര് – രണ്ടു നാരങ്ങയുടേത്
2. തണ്ണിമത്തങ്ങ കുരു കളഞ്ഞു ചെറിയ ചതുര കഷണങ്ങളാക്കിയത് – അഞ്ചു കപ്പ്
സാലഡ് കുക്കുംബർ പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
പുതിനയില അമർത്തി അളന്നത് – ഒരു കപ്പ്
ഫെറ്റാ ചീസ് പൊടിച്ചത് – ഒരു കപ്പിന്റെ മൂന്നിലൊന്ന്
3. എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – കാൽ കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ നന്നായി തിരുമ്മി യോജിപ്പിച്ചു വയ്ക്കുക.

ADVERTISEMENT

∙ രണ്ടാമത്തെ ചേരുവ ഒരു വലിയ ബൗളിലാക്കി മാറ്റി വയ്ക്കണം. 

∙ നാരങ്ങാനീരിൽ കുതിർത്ത സവാള കോരിയെടുത്തു സാലഡിൽ ചേർത്തിളക്കണം.

ADVERTISEMENT

∙ ബാക്കി വന്ന നാരങ്ങാനീരിൽ മൂന്നാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കണം.

∙ ഈ ഡ്രസ്സിങ് സാലഡിൽ ചേർത്തിളക്കി നന്നായി കുടഞ്ഞു യോജിപ്പിച്ച് ഉടൻ വിളമ്പാം.

Watermelon-salad_1

ക്രൻചി കുക്കുംബർ സാലഡ്

1. സാലഡ് കുക്കുംബർ – രണ്ട്
2. നിലക്കടല വറുത്തു നുറുക്കിയത് – ഒരു വലിയ സ്പൂൺ
എള്ള് വറുത്തത് – ഒരു വലിയ സ്പൂൺ
3. വെളുത്തുള്ളി – മൂന്ന് അല്ലി, പൊടിയായി അരിഞ്ഞത്
വറ്റൽമുളകു ചതച്ചത് – അര–ഒരു വലിയ സ്പൂൺ
നാരങ്ങാനീര് – ഒരു വലിയ സ്പൂൺ
4. ഒലിവ് ഓയിൽ – രണ്ടു വലിയ സ്പൂൺ
5. തേൻ – ഒരു വലിയ സ്പൂൺ
6. നിലക്കടല വറുത്തു നുറുക്കിയത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ സാല‍ഡ് കുക്കുംബർ നീളത്തിൽ സ്ലൈസ് ചെയ്ത ശേഷം വിരൽ വലുപ്പത്തിൽ‌ മുറിച്ചു വയ്ക്കുക.

∙ ഇതൊരു ബൗളിലാക്കി രണ്ടാമത്തെ ചേരുവ ചേർത്തു യോജിപ്പിക്കുക.

∙ ഇതിലേക്കു മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക.

∙ ഒലിവ് ഓയിൽ ചൂടാക്കി സാലഡിൽ‌ ഒഴിച്ച ശേഷം തേ നും ചേർത്തിളക്കുക.

∙ നിലക്കടല കൊണ്ട് അലങ്കരിച്ചു വിളമ്പാം.

Crunchy-cucumber-salad

ഗാർഡൻ സാലഡ്

1. ഇംഗ്ലിഷ് കുക്കുംബർ – മൂന്ന്
2. ഉപ്പ് – അര ചെറിയ സ്പൂൺ
3. തക്കാളി – ഒന്ന്, പൊടിയായി അരിഞ്ഞത്
കാപ്സിക്കം – ഒന്ന്, പൊടിയായി അരിഞ്ഞത്
4. വിനാഗിരി – ഒരു കപ്പിന്റെ മൂന്നിലൊന്ന്
തേൻ – ഒരു വലിയ സ്പൂൺ
കുരുമുളകു പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
പാഴ്‌സ്‌ലി അരിഞ്ഞത് – ഒരു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ കുക്കുംബർ‌ കനം കുറച്ചു സ്ലൈസ് ചെയ്ത് ഒരു ബൗളിലാക്കി ഉപ്പു പുരട്ടി നന്നായി കുടഞ്ഞു യോജിപ്പിക്കണം.

∙ ബൗൾ അടച്ചു ഫ്രിജിൽ വച്ചു 30 മിനിറ്റിനു ശേഷം അധികമുള്ള വെള്ളം ഊറ്റിക്കളയണം.

∙ ഇതു തുടച്ചുണക്കി മൂന്നാമത്തെ ചേരുവ ചേര്‍ത്തു യോജിപ്പിച്ചു വയ്ക്കുക.

∙ നാലാമത്തെ ചേരുവ നന്നായി അടിച്ചു യോജിപ്പിച്ച ശേഷം അതിലേക്കു സാല‍ഡ്  ചേർ‌ത്തു നന്നായി  യോജിപ്പിച്ചു വിളമ്പാം.

Garden-salad

ഫോട്ടോ: വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: രഘുനാഥ് പി. കെ., ജോസ് മാത്യു, മലയാള മനോരമ, കൊച്ചി.

Easy and Healthy Salad Recipes for Every Occasion:

This content presents three distinct salad recipes: Watermelon Salad, Crunchy Cucumber Salad, and Garden Salad, offering refreshing and healthy options. These salads are easy to prepare and perfect for a light meal or as a side dish, incorporating fresh ingredients and flavorful dressings.

ADVERTISEMENT