സ്കോട്ട്ലൻഡിന്റെ തനിമയുള്ള രുചി - കള്ളൻ സ്കിങ്ക്
Mail This Article
സ്കോട്ട്‌ലൻഡിലെ പ്രശസ്തമായ ഒരു മീൻ സൂപ്പാണ് കള്ളൻ സ്കിങ്ക്( Cullen Skink). പുകച്ച ഹെറിങ് മത്സ്യം, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. ഇതിൽ ചേർക്കുന്ന പുകച്ച ഹെറിങ് മീനിന്റെ സ്വാദാണ് ഇതിന് ആഴത്തിലുള്ള രുചി നൽകുന്നത്.
ആവശ്യമായ ചേരുവകൾ
1. വെണ്ണ– രണ്ടു വലിയ സ്പൂൺ
2. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
3. ദശക്കട്ടിയുള്ള മീൻ (smoked haddock) –അരക്കിലോ
4. ഉരുളക്കിഴങ്ങ് വേവിച്ചുടച്ചത് – 120 ഗ്രാം
5. സ്റ്റോക്ക് (ഫിഷ്/ചിക്കൻ/വെജിറ്റബിൾ) – മൂന്നു കപ്പ്
6. ഉപ്പ്, കുരുമുളകുപൊടി– പാകത്തിന്
7. പാഴ്സ്ലി പൊടിയായി അരിഞ്ഞത് – അലങ്കരിക്കാൻ
പാകം ചെയ്യുന്ന വിധം
∙ വലിയ സോസ് പാനിൽ വെണ്ണ ചൂടാക്കി സവാള വഴറ്റുക.
∙ ഇതിൽ മീൻ കഷണങ്ങൾ ചേർത്തു വഴറ്റി വെള്ളമൊഴിച്ചു ചെറുതീയിൽ 10 മിനിറ്റ് വേവിക്കണം.
∙ പിന്നീട് മീൻ കോരിയെടുത്തു തൊലിയും മുള്ളും മറ്റും കളഞ്ഞ് അടർത്തി വയ്ക്കുക.
∙ മീൻ വേവിച്ച വെള്ളത്തിൽ ഉരുളക്കിഴങ്ങു പുഴുങ്ങിപ്പൊടിച്ചതും ചേർത്തിളക്കി യോജിപ്പിക്കണം.
∙ അതിലേക്കു സ്റ്റോക്കും മീനും ചേർത്തു വീണ്ടും ചെറുതീയിൽ 10 മിനിറ്റ് തിളപ്പിക്കണം.
∙ പാകത്തിനുപ്പും കുരുമുളകുപൊടിയും ചേർത്തിളക്കി വാങ്ങുക.
∙ സൂപ്പിനു മുകളിൽ പാഴ്സ്‌ലി വിതറി വിളമ്പാം.