1. ബിരിയാണി അരി – ഒരു കപ്പ്
2. മുട്ട – ഒന്ന്
ഉപ്പ്, വെള്ളം – പാകത്തിന്
3. കശുവണ്ടിപ്പരിപ്പ് – ഒരു കപ്പ്
4. എണ്ണ – വറുക്കാൻ പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ബിരിയാണി അരി കഴുകിയ ശേഷം മൂന്നു മണിക്കൂർ കുതിർത്ത്, ഊറ്റി മുട്ടയും പാകത്തിനുപ്പും വെള്ളവും ചേർത്തു ദോശമാവിനെക്കാൾ അയവിൽ നല്ല മയത്തിൽ അരച്ചെടുക്കണം.
∙ കശുവണ്ടിപ്പരിപ്പ്, തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തു കോരുക.
∙ ചൂടാറിയ ശേഷം കുപ്പിയിലാക്കി സൂക്ഷിക്കാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : അസീം കൊമാച്ചി. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: തെസ്നിം അസീസ്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, മലപ്പുറം.