1. തേങ്ങ ചുരണ്ടിയത് – മൂന്നു കപ്പ്
2. വെള്ളം – ഒരു കപ്പ്
3. ഉപ്പ് – ഒരു നുള്ള്
എണ്ണ – ഒരു വലിയ സ്പൂണ്‍
4. തരിയില്ലാത്ത അരിപ്പൊടി – ഒരു കപ്പ്
5. പാല്‍ – അല്‍പം
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ്‍
6. ശര്‍ക്കര – 100 ഗ്രാം
7. അരിപ്പൊടി – രണ്ടു വലിയ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ്‍
പാകം െചയ്യുന്ന വിധം
∙ തേങ്ങ പിഴിഞ്ഞ് ഒരു കപ്പ് ഒന്നാംപാലും രണ്ടു കപ്പ് രണ്ടാംപാലും എടുത്തു വയ്ക്കണം.
∙ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഉപ്പും എണ്ണയും ചേര്‍ത്ത ശേഷം അരിപ്പൊടി കുറേശ്ശെ ചേര്‍ത്തിളക്കുക.
∙ തീ കുറച്ചു വച്ച ശേഷം കട്ടയില്ലാതെ ഇളക്കി യോജിപ്പിക്കണം.
∙ വാങ്ങി വച്ച ശേഷം കുഴച്ചു മയപ്പെടുത്തുക. ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും പാലും ചേര്‍ത്തു കുഴച്ചു യോജിപ്പിക്കണം. നല്ല മയമാകുമ്പോള്‍ ചെറിയ ഉരുളകളായി ഉരുട്ടണം.
∙ ശര്‍ക്കര ഉരുക്കി പാനി തയാറാക്കി വയ്ക്കുക.
∙ രണ്ടാംപാല്‍ തിളപ്പിക്കുക. തിളച്ചു തുടങ്ങുമ്പോള്‍ ഉരുളകള്‍ ഓരോന്നായി ചേര്‍ത്തു വേവിക്കണം. ഒരുമിച്ചിട്ടാൽ പിടിയുരുള പൊട്ടാൻ സാധ്യതയുണ്ട്.
∙ ഉരുളകള്‍ നന്നായി വെന്തു തേങ്ങാപ്പാല്‍ വറ്റി പാതിയാകുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്തു പാത്രം ചുറ്റിച്ചു യോജിപ്പിക്കുക. തവി കൊണ്ടിളക്കിയാൽ ഉരുളകള്‍ പൊട്ടിപ്പോയേക്കും.
∙ അരിപ്പൊടി ഒന്നാംപാലില്‍ കലക്കിയ ശേഷം ഏലയ്ക്കാപ്പൊടിയും ചേര്‍ത്തു കട്ടകെട്ടാതെ യോജിപ്പിക്കുക.
∙ ഇതു ശര്‍ക്കര മിശ്രിതത്തില്‍ ചേര്‍ത്തിളക്കി തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങുക.
∙ ചൂടാറുമ്പോള്‍ വിളമ്പാം.
ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: അരുൺ രാമനുണ്ണി നായർ, ദ് ലീല റാവിസ് അഷ്ടമുടി, കൊല്ലം