ഈ ദീപാവലിക്ക് പ്രിയപ്പെട്ടവർക്ക് വേണ്ടി ഹെൽത്തിയായൊരു ഗോതമ്പ് ലഡ്ഡു തന്നെ സമ്മാനിക്കാം
ആവശ്യമുള്ള സാധനങ്ങൾ
ഗോതമ്പ് പൊടി - 2 കപ്പ്
അണ്ടിപ്പരിപ്പ് - ആവശ്യത്തിന്
ഉണക്കമുന്തിരി - ആവശ്യത്തിന്
ഏലയ്ക്കാപ്പൊടി - 1ടീസ്പൂൺ
വെള്ളം - അര കപ്പ്
ശർക്കര- 1 കപ്പ്
നെയ്യ് - 2 സ്പൂൺ
തയ്യാറാക്കുന്ന വിധം
2 കപ്പ് ഗോതമ്പ് പൊടി നന്നായി വറുത്തെടുക്കുക. നിറം മാറിവരുന്ന സമയത്ത് അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും ചേർത്ത് മിക്സ് ചെയ്യുക.
മറ്റൊരു പാത്രത്തിൽ വെള്ളവും ശർക്കരയും ചേർത്തു ശർക്കരപാനി തയ്യാറാക്കുക.. മാറ്റിവെച്ച ഗോതമ്പുപൊടിയിലേക്ക് അല്പം നെയ്യ് ചേർക്കുക. അതിലേക്ക് ആവശ്യാനുസരണം ശർക്കരപാനി ചേർത്ത് കുഴച്ചെടുക്കുക. ശേഷം ഉരുട്ടി എടുത്താൽ സ്വാദിഷ്ടമായ ലഡ്ഡു തയ്യാർ....
ആഘോഷങ്ങളിൽ ഇനി ഞൊടിയിടയിൽ തന്നെ ഗോതമ്പു ലഡ്ഡു ഉണ്ടാക്കാം