’കോൺഡ് ബീഫ് മഫിൻസ്’ വീട്ടിൽ ബീഫുണ്ടെങ്കിൽ ഇനി ഇതൊന്ന് ട്രൈ നോക്കൂ ..
Mail This Article
ആവശ്യമായ ചേരുവകൾ
1. ഉരുളക്കിഴങ്ങ് – മൂന്ന്, ഇടത്തരം
2. സവാള അരിഞ്ഞത് – കാൽ കപ്പ്
3. വെണ്ണ – ഒന്നര വലിയ സ്പൂൺ
4. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. വെണ്ണ – രണ്ടു വലിയ സ്പൂൺ
6. ലീക്ക്സ് (പൊടിയായി അരിഞ്ഞത് )– ഒരു കപ്പ്
സവാള – ഒന്ന്, അരിഞ്ഞത്
7. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
എക്സ്ട്രാ വെർജിൻ ഒലിവ് ഓയിൽ – 3 സ്പൂൺ
8. കോൺഡ് ബീഫ് (ഉപ്പിലിട്ട ബീഫ്) – 170 ഗ്രാം
മുട്ട മിശ്രിതത്തിന്
10. മുട്ട – ഏഴ് , മെല്ലേ അടിച്ചത്
ചെഡ്ഡർ ചീസ് ഗ്രേറ്റ് ചെയ്തത് – രണ്ടു കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഉരുളക്കിഴങ്ങ് ഇടത്തരം തീയിൽ അധികം വെന്തു പോകാതെ 20 മിനിറ്റ് തിളപ്പിക്കുക. വെന്ത ഉരുളക്കിഴങ്ങ് ഊറ്റി, ബൗളിലാക്കി മൂടി ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെക്കുക. കുഴഞ്ഞു പോകാതിരിക്കാനാണങ്ങനെ ചെയ്യുന്നത്. ഉരുളക്കിഴങ്ങു ഗ്രേറ്റ് ചെയ്ത സവാള അരിഞ്ഞതു ചേർത്തു യോജിപ്പിക്കുക.
∙ പാനിൽ വെണ്ണ ചൂടാക്കി ഉരുളക്കിഴങ്ങു മിശ്രിതം ചേർത്തു സ്പൂൺ കൊണ്ടു മെല്ലേ അമർത്തി വെക്കുക. ഇത് ഏകദേശം 15 മിനിറ്റ് വേവിക്കണം. തിരിച്ചും മറിച്ചുമിട്ടു ഗോൾഡൻ നിറത്തിലാക്കണം. ഹാഷ് ബ്രൗൺ എന്നാണിതിനു പറയുന്നത്. ഏകദേശം മൂന്നു നാലു കപ്പ് ഹാഷ് ബ്രൗൺ ലഭിക്കണം.
∙ അവ്ൻ 400 ഡിഗ്രീ ഫാരൻഹീറ്റിൽ ചൂടാക്കിയിടുക.
∙ 12 മഫിൻ ടിന്നുകൾ മയം പുരട്ടി വെക്കണം.
∙ പാനിൽ വെണ്ണ ഉരുക്കി, ഇടത്തരം തീയിൽ വച്ച് ലീക്ക്സും സവാളയും ഏകദേശം പത്തു മിനിറ്റ് വഴറ്റി മാറ്റി വെക്കുക.
∙ തയാറാക്കിയ ഹാഷ് ബ്രൗണിൽ ഏഴാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിച്ച് ഓരോ മഫിൻ ടിന്നിലും വച്ച ശേഷം ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 30 മിനിറ്റ് ബേക്ക് ചെയ്യുക. ഗോൾഡൻ ബ്രൗൺ നിറമാകണം.
∙ ഇതിനു മുകളിൽ ഓരോ വലിയ സ്പൂൺ വീതം കോൺഡ് ബീഫ് വച്ച് ഒരു വലിയ സ്പൂൺ ലീക്ക്സ്–സവാള മിശ്രിതവും വെക്കുക.
∙ പത്താമത്തെ ചേരുവ അടിച്ചു യോജിപ്പിക്കുക. ഇതു മൂന്നു വലിയ സ്പൂൺ വീതം ഓരോ മഫിൻ ടിന്നിലും ഒഴിച്ച് ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ഗോൾഡൻ നിറമാകണം. അഞ്ചു മിനിറ്റ് കപ്പിൽ തന്നെ വച്ച ശേഷം ഇളക്കിയെടുക്കാം.
Bina Mathew, Kochi