ചായക്കൊപ്പം കൊറിക്കാന്‍ ക്രിസ്പി വെജിറ്റബിള്‍ പക്കോട; സൂപ്പര്‍ റെസിപ്പി Delicious Vegetable Pakoda Recipe
Mail This Article
വെജിറ്റബിള്‍ പക്കോട
1. സവാള – കാല്‍ കപ്പ്
കാബേജ് – കാല്‍ കപ്പ്
കാരറ്റ് – കാല്‍ കപ്പ്
2. ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് – കാല്‍ കപ്പ്
കറിവേപ്പില അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – രണ്ടു ചെറിയ സ്പൂണ്‍
ഇളംചീര – കാല്‍ കപ്പ്
നാരങ്ങാനീര് – ഒരു ചെറിയ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ചെറിയ സ്പൂണ്‍
മുളകുപൊടി – അര ചെറിയ സ്പൂണ്‍
മല്ലിപ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
ഉപ്പ് – പാകത്തിന്
കുരുമുളകു ചതച്ചത് – ഒരു ചെറിയ സ്പൂണ്‍
കടലമാവ് – ഒന്നേകാല്‍ കപ്പ്
റവ വറുത്തത് – അര ചെറിയ സ്പൂണ്‍
മൈദ – ഒരു വലിയ സ്പൂണ്‍
അരിപ്പൊടി – ഒരു വലിയ സ്പൂണ്‍
3. ഉപ്പ്, വെള്ളം – പാകത്തിന്
4. എണ്ണ – വറുക്കാനാവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ ഓരോന്നും വിരല്‍ വലുപ്പത്തില്‍ നീളത്തിലോ ചെറിയ ചതുരക്കഷണങ്ങളാക്കിയോ മുറിച്ചു വയ്ക്കണം.
∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേര്‍ത്തിളക്കിയ ശേഷം ഉപ്പും വെള്ളവും ചേര്‍ത്തു കുറുകിയ മാവു തയാറാക്കുക.
∙ പാനില്‍ എണ്ണ ചൂടാക്കി മാവ് ഓരോ സ്പൂൺ വീതം ചേര്‍ത്തു പക്കോട വറുത്തെടുക്കാം.
∙ സോസിനൊപ്പം വിളമ്പാം.
പാചകക്കുറിപ്പുകൾക്കു കടപ്പാട്: അമിത് സന്തോഷ്, കോഴിക്കോട്
