മധുരപലഹാരത്തിന് പകരം സ്പെഷൽ ബ്രെഡ് കപ്പ്സ് ഉണ്ടാക്കിയാലോ.
Mail This Article
ആവശ്യമായ ചേരുവകൾ
1. റൊട്ടി – എട്ടു സ്ലൈസ്
2. വെണ്ണ – ആറു വലിയ സ്പൂൺ
3. ചീര പൊടിയായി അരിഞ്ഞത് – ഒരു കപ്പ്
4. മുട്ട – മൂന്ന്
ചീസ് ഗ്രേറ്റ് ചെയ്തത് – 10 വലിയ സ്പൂൺ
പാൽപ്പൊടി – ഒരു വലിയ സ്പൂൺ
പാൽ – അരക്കപ്പ്
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
5. തക്കാളി – രണ്ട്, ഓരോന്നും നാലായി മുറിച്ചത്
പാകം ചെയ്യുന്ന വിധം
∙ അവ്ൻ 180 ഡിഗ്രി സെൽഷ്യസിൽ ചൂടാക്കിയിടുക.
∙ റൊട്ടിയുടെ അരികു കളയുക.
∙ ഓരോ സ്ലൈസ് റൊട്ടിയിലും വെണ്ണ പുരട്ടി, വെണ്ണ പുരട്ടിയ വശം താഴെ വരും വിധം ഓരോ സ്ലൈസും ഓരോ മഫിൻ ടിന്നിൽ വയ്ക്കണം.
∙ രണ്ടു വലിയ സ്പൂൺ വെണ്ണ ചൂടാക്കി അതിൽ ചീര വഴറ്റിക്കോരി ഓരോ ബ്രെഡ് കപ്പിലായി നിറയ്ക്കണം.
∙ നാലാമത്തെ ചേരുവ അടിച്ചു യോജിപ്പിച്ചത് ചീര മിശ്രിതത്തിനു മുകളിൽ ഒഴിച്ച് 20 മിനിറ്റ് ബേക്ക് ചെയ്യുക.
∙ ഓരോന്നിലും ആവശ്യമെങ്കിൽ ഓരോ കഷണം തക്കാളി വച്ചു വിളമ്പാം.
∙ ചീരയ്ക്കു പകരം ചിക്കനോ മറ്റു പച്ചക്കറികളോ ഉപയോഗിക്കാം.
Elizabeth Jyothi Mathew, Kottayam