പുതുരുചിയില്‍ തയാറാക്കാം പഴംനുറുക്ക് കിഴി; ഈ പലഹാരം സൂപ്പറാണ്...
Mail This Article
പഴംനുറുക്ക് കിഴി
1. ഏത്തപ്പഴം – രണ്ട്, കഷണങ്ങളാക്കിയത്
2. വെള്ളം – അരക്കപ്പ്
3. ശര്‍ക്കര പൊടിച്ചത് – അരക്കപ്പ്
4. തേങ്ങ ചുരണ്ടിയത് – രണ്ടു വലിയ സ്പൂണ്‍
നെയ്യ് – രണ്ടു ചെറിയ സ്പൂണ്‍
ഏലയ്ക്കാപ്പൊടി – അര ചെറിയ സ്പൂണ്‍
5. സ്പ്രിങ് റോള്‍ ഷീറ്റ് – പാകത്തിന്
6. എണ്ണ – വറുക്കാന്‍ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ പഴം വെള്ളം ചേര്‍ത്ത് അടച്ചു വച്ചു വേവിക്കുക.
∙ പഴം വെന്തു വെള്ളം വറ്റുമ്പോള്‍ ശ ര്‍ക്കര ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിക്കണം.
∙ ശര്‍ക്കര നന്നായി ഉരുകി വരുമ്പോള്‍ നാലാമത്തെ ചേരുവ ചേര്‍ത്തു നന്നായി വരട്ടിയെടുക്കുക. ഇതാണ് ഫില്ലിങ്.
∙ സ്പ്രിങ് റോള്‍ ഷീറ്റിന്റെ നടുവില്‍ ഫില്ലിങ് വച്ച് ഷീറ്റ് കിഴി പോലെ ഞൊറിഞ്ഞു കെട്ടി വയ്ക്കണം.
∙ ഇതു ചൂടായ എണ്ണയില്‍ ഇടത്തരം തീയില്‍ വറുത്തു കോരാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: അനു ഡെന്നീസ്, വാഴക്കാല, കൊച്ചി.
Insta id : @anu_gourmet_kitchen