ADVERTISEMENT

ക്രഞ്ചിയായ തന്തൂരി ബേബി കോൺ ഒരു സ്റ്റാർട്ടർ വിഭവമാണ്. മസാലയുടെ എരിവും പുളിയും ചേർന്ന ഒരു തരം പ്രത്യേക രുചിയാണിതിന്. 

 തയ്യാറാക്കാനാവശ്യമായ ചേരുവകൾ 
1. ബേബി കോൺ – 200 ഗ്രാം, രണ്ടായി മുറിച്ചത്
2. തൈര് വെള്ളം കളഞ്ഞത് – 2 സ്പൂൺ
    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – ഒരു സ്പൂൺ
    മുളകുപൊടി– അര സ്പൂൺ
    ജീരകംപൊടി – കാൽ സ്പൂൺ 
    കസൂരിമേത്തി പൗഡർ – കാൽ സ്പൂൺ
    ഗരംമസാല – അര സ്പൂൺ
    ഉപ്പ് – പാകത്തിന്
3. എണ്ണ – രണ്ടു വലിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙  ബേബികോൺ തിളച്ച വെള്ളത്തിലിട്ട ശേഷം ഊറ്റിയെടുത്തു വയ്ക്കുക.
∙  രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു ബേബികോണിൽ പുരട്ടി ഒരു മണിക്കൂർ വയ്ക്കണം.
∙  ബേബികോണിൽ ബ്രഷ് കൊണ്ട് എണ്ണ പുരട്ടി, ചൂടാക്കിയ തന്തൂറിൽ വച്ച് റോസ്റ്റ് ചെയ്യുകയോ, ചൂടാക്കിയിട്ടിരിക്കുന്ന അവ്നിൽ വച്ച് ഗ്രിൽ ചെയ്യുകയോ ചെയ്യാം. ചായയോടൊപ്പം ചൂടോടെ പുതിനച്ചട്നിക്കൊപ്പം വിളമ്പാം.

Durga Chellaram 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT