ADVERTISEMENT

പനിക്കൂർക്ക ഇല ബജി

1. കടലമാവ് - ഒരു കപ്പ്‌
അരിപ്പൊടി - ഒരു വലിയ സ്പൂണ്‍ 
മഞ്ഞൾപ്പൊടി - കാല്‍ ചെറിയ സ്പൂണ്‍  
മുളകുപൊടി - ഒരു ചെറിയ സ്പൂണ്‍ 
കായംപൊടി - അര ചെറിയ സ്പൂണ്‍ 
ബേക്കിങ് പൗഡർ - കാല്‍ ചെറിയ സ്പൂണ്‍  
ഉപ്പ് - പാകത്തിന്
2. വെള്ളം – പാകത്തിന്
3. പനികൂർക്ക ഇല -15
4. എണ്ണ – വറുക്കാന്‍ ആവശ്യത്തിന് 

ADVERTISEMENT

പാകം െചയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ പാകത്തിനു വെള്ളം ചേർത്തു കുഴമ്പു പരുവത്തിൽ കലക്കി മാറ്റി വയ്ക്കുക.

ADVERTISEMENT

∙ പനിക്കൂര്‍ക്ക ഇലകൾ നന്നായി കഴുകി വെള്ളമയം ഇല്ലാതെ തുടച്ചെടുക്കണം.

∙ ഇതു തയാറാക്കിയ മാവിൽ മുക്കി ചൂടായ എണ്ണയിൽ ഓരോന്നായി ചേര്‍ത്തു വറുത്തു കോരുക.

ADVERTISEMENT

തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സൂസന്‍ സജി ചെറിയാന്‍, വൈറ്റില, കൊച്ചി

Easy Panikoorka Bajji Recipe:

Panikoorka Bajji is a traditional Kerala snack made from panikoorka leaves. This easy recipe provides a simple way to prepare this healthy and flavorful fritter at home.

ADVERTISEMENT