ഹൃദ്രോഗ സാധ്യത കുറയ്ക്കും ന്യൂട്രി ബോള്‍സ്; സൂപ്പര്‍ റെസിപ്പി
Mail This Article
ദിവസേന 15 ഗ്രാം നട്സും സീഡ്സും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ഹൃദ്രോഗ സാധ്യത 20% വരെ കുറയ്ക്കുമെന്നു പഠനങ്ങള്‍. രക്തധമനികളെ സംരക്ഷിക്കുന്നതിനും ഇവ പ്രധാന പങ്കു വഹിക്കുന്നു. ന്യൂട്രി ബോള്‍ ആരോഗ്യകരമായ സ്നാക്കും കൂടിയാണ്.
ന്യൂട്രി ബോള്‍സ്
1. ബദാം – മൂന്ന്
വോള്‍നട്ട് – ഒന്ന്
2. ഫ്ളാക്സ് സീഡ് – രണ്ടു ചെറിയ സ്പൂൺ
സണ്‍ഫ്ളവര്‍ സീഡ് – രണ്ടു ചെറിയ സ്പൂൺ
ചുവന്ന അവല്‍ – ഒരു വലിയ സ്പൂണ്‍
3. ഈന്തപ്പഴം – മൂന്ന്, അരി കളഞ്ഞത്
പാകം െചയ്യുന്ന വിധം
∙ പാനില്‍ ബദാമും വോള്‍നട്ടും വറുക്കണം. ഇതിലേക്ക് രണ്ടാമത്തെ ചേരുവ ചേര്‍ത്തു വറുത്തെടുക്കണം.
∙ ചൂടാറിയ ശേഷം മിക്സിയില്‍ ഒന്നു കറക്കിയെടുക്കുക. ഇതിലേക്ക് ഈന്തപ്പഴവും ചേർത്ത് ഒന്നു കറക്കിയെടുക്കണം. ഉരുളകളാക്കി വിളമ്പാം.
തയാറാക്കിയത്: മെര്‍ലി എം. എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍