ADVERTISEMENT

വറുത്ത റവ ഉപയോഗിച്ചുണ്ടാക്കുന്ന കൊഴുക്കട്ടയ്ക്ക് ഒരു പ്രത്യേക രുചിയാണ്. ഏലയ്ക്കയുടെ മണവും തേങ്ങയുടെ മധുരവും ചേരുമ്പോൾ ഇത് റംസാൻ കാലത്തെ മികച്ചൊരു നോമ്പുതുറ വിഭവമായി മാറുന്നു.

ആവശ്യമായ ചേരുവകൾ
1.  വെള്ളം – ഒരു കപ്പ്
2.  റവ വറുത്തത് – അരക്കപ്പ്
3.  ഉപ്പ് – പാകത്തിന്
4.  ശർക്കര ഉരുക്കിയത് – ഒരു കപ്പ് 
തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
ഏലയ്ക്ക പൊടിച്ചത് – ഒരു ചെറിയ സ്പൂൺ

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒരു പാനിൽ വെള്ളം തിളപ്പിച്ച്, അതിലേക്കു റവ ചേർത്തു കട്ടകെട്ടാതെ ഇളക്കിയെടുക്കണം.
∙ ഇതിലേക്ക് ഉപ്പും ചേർത്തിളക്കി യോജിപ്പിച്ചു വാങ്ങി മറ്റൊരു പാത്രത്തിലാക്കി വയ്ക്കുക.
∙ഫില്ലിങ്  തയ്യാറാക്കാൻ നാലാമത്തെ ചേരുവ ഒരു പാനിലാക്കി അടുപ്പത്തു വച്ചു വെള്ളം വറ്റിച്ചു വരട്ടിയെടുക്കണം.
∙കയ്യിൽ‌ എണ്ണ പുരട്ടി റവക്കൂട്ട് അൽപം വീതം എടുത്തു കൈവെള്ളയിൽ വച്ചു പരത്തി അതിലേക്കു തയ്യാറാക്കിയ ഫില്ലിങ് അൽപം വച്ച് ഉരുട്ടിയെടുക്കുക.
∙ആവി വരുന്ന അപ്പ ച്ചെമ്പിന്റെ തട്ടിൽ വച്ച് 15 മിനിറ്റ് വേവിച്ചെടുക്കണം.

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
ramadan-iftar-kozhukkatta-sweet:

Roasted rava kozhukkatta offers a unique taste, enhanced by the aroma of cardamom and the sweetness of coconut, making it an excellent Iftar dish for Ramadan. This recipe details the preparation of these delectable dumplings, perfect for breaking the fast.

ADVERTISEMENT
ADVERTISEMENT