ADVERTISEMENT

നേർത്ത ദോശയ്ക്കുള്ളിൽ തേങ്ങയും ശർക്കരയും ഏലക്കയും ചേർത്ത് നിറച്ച് ചുരുട്ടിയെടുത്ത ഒരു മലബാർ സ്പെഷ്യൽ പലഹാരമാണ്  ഏലാഞ്ചി. മൈദയോ ഗോതമ്പ് പൊടിയോ ഉപയോഗിച്ച് തയ്യാറാക്കാവുന്ന വളരെ ലളിതവും എന്നാൽ അതീവ രുചികരവുമായ ഒരു നാലുമണി പലഹാരമാണിത്.

ആവശ്യമായ ചേരുവകൾ 
* ബാറ്ററിന്
മൈദ – 1½ കപ്പ്
പഞ്ചസാര – 3 ടേബിൾസ്പൂൺ
മഞ്ഞൾപൊടി – ½ ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
മുട്ട – 1
വെള്ളം – 1¾ കപ്പ്
* ഫില്ലിംഗിന്
നെയ്യ് – 1½ ടേബിൾസ്പൂൺ
തേങ്ങ (ചിരവിയത്) – ¾ കപ്പ്
കശുവണ്ടി – 10 (ചെറുതായി അരിഞ്ഞത്)
ബദാം – 8 (ചെറുതായി അരിഞ്ഞത്)
പഞ്ചസാര – 4 ടേബിൾസ്പൂൺ
ഏലക്കപ്പൊടി – ½ ടീസ്പൂൺ

ADVERTISEMENT

തയ്യാറാക്കുന്ന വിധം
* ഒരു ബൗളിൽ മൈദ, പഞ്ചസാര, ഉപ്പ്, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക.
* അതിലേക്ക് 1 മുട്ട ചേർത്ത് ചെറുതായി യോജിപ്പിച്ച ശേഷം, വെള്ളം ചേർത്ത് കട്ടകളില്ലാതെ നന്നായി കലക്കി മാറ്റിവെക്കുക. ദോശ/അപ്പത്തിന്റെ മാവുപോലെ ലൂസ് മാവ് ആണ് വേണ്ടത്. അതിനനുസരിച്ച് വെള്ളം ചേർക്കുക. 
* ഒരു പാനിൽ നെയ്യ് ചൂടാക്കി അരിഞ്ഞ കശുവണ്ടിയും ബദാമും ചേർത്ത് ഗോൾഡൻ നിറമാകുന്നത് വരെ വഴറ്റുക.
* അതിലേക്ക് ചിരകിയ തേങ്ങ ചേർത്ത് 1 മിനിറ്റ് വഴറ്റുക.
* പഞ്ചസാരയും ഏലക്കാപ്പൊടി അല്ലെങ്കിൽ ഏലക്ക ചതച്ചതും ചേർത്ത് പഞ്ചസാര ഉരുകുന്നത് വരെ വഴറ്റുക.
* ശേഷം അടുപ്പിൽനിന്നും മാറ്റിവെക്കുക.
* ഒരു തവ ചൂടാക്കി ആവശ്യമെങ്കിൽ അല്പം നെയ്യ് പുരട്ടുക.
* ഒരു 1/4 കപ്പ് മാവ് ഒഴിച്ച് ദോശ ചുടുന്നപോലെ വളരെ കനം കുറച്ച് പരത്തുക.
* ലോ–മീഡിയം തീയിൽ ഏകദേശം 15 സെക്കന്റിലോ, അല്ലെങ്കിൽ  മാവ് മഞ്ഞ നിറമാകുമ്പോഴോ തിരിച്ച് മറിച്ചിടുക.
* വീണ്ടും 5 സെക്കന്റ് കഴിഞ്ഞ് വീണ്ടും മറിക്കുക.
* ശേഷം പാനിൽ നിന്ന് എടുത്ത് ഉടനെ തന്നെ ദോശയുടെ പുറംവശത്ത് 3 ടീസ്പൂൺ ഫില്ലിംഗ് വെച്ച് മുറുക്കി റോൾ ചെയ്യുക.
* ഇതേ രീതിയിൽ ബാക്കി മാവും തയ്യാറാക്കുക.
* ഇതിൽ നിന്ന് ഏകദേശം 8–9 ഏലാഞ്ചി ലഭിക്കും.
 ചൂട് ചായക്കൊപ്പം ഇത് മാത്രം മതി 

ADVERTISEMENT
elaanchi-recipe-with-cardamom:

Elaanchi is a special Malabar sweet snack made with thin crepes filled with coconut, jaggery, and cardamom, then rolled up. This easy-to-make dish can be prepared using refined flour or wheat flour, making it a delicious four o'clock snack.

ADVERTISEMENT
ADVERTISEMENT