ADVERTISEMENT

കേരളത്തിന്റെ പരമ്പരാഗത മധുര പലഹാരങ്ങളിലൊന്നാണ് ഒരപ്പം. ശർക്കരയും തേങ്ങാപ്പാലും ചേർത്ത അരിപ്പൊടി കുറുക്കിയെടുത്ത്, മുകളിൽ കനൽ വെച്ച് ചുട്ടെടുക്കുന്ന ഇതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. ഇന്നും പല വീടുകളിലും വിശേഷദിവസങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു വിഭവമാണിത്.

ആവശ്യമായ ചേരുവകൾ 
1.അരിപ്പൊടി വറുത്തത് – അരക്കപ്പ്
ശർക്കര ഉരുക്കിയത് – ഒരു കപ്പ്
തേങ്ങാപ്പാൽ – മൂന്നു കപ്പ്
ഏലയ്ക്ക പൊടിച്ചത് – കാൽ ചെറിയ സ്പൂൺ
2.നെയ്യ് – രണ്ടു ചെറിയ സ്പൂൺ
കശുവണ്ടിപ്പരിപ്പ് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – ഒരു നുള്ള്

ADVERTISEMENT

പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ കട്ട കെട്ടാതെ യോജിപ്പിച്ചു ചുവടുകട്ടിയുള്ള പാത്രത്തിലാക്കി അടുപ്പത്തു വയ്ക്കുക.
∙ ചെറുതീയില്‍ വച്ചു തുടരെയിളക്കണം.
∙ നന്നായി കുറുകി വരുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും ഇളക്കുക.
∙ പാത്രത്തിൽ നിന്നു വിട്ടു വരുന്ന പരുവമാകുമ്പോൾ അടുപ്പിൽ നിന്നു വാങ്ങി മയം പുരട്ടിയ പാത്രത്തിൽ ഒഴിച്ചു മുകൾവശം നിരത്തുക.
∙ 20 മിനിറ്റ് അനക്കാതെ വച്ചു ചൂടാറിയ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചു വിളമ്പാം. 

തയാറാക്കിയത്: മെർലി എം. എൽദോ, ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജെസീറ ജവാദ്, ജാസീസ് മാജിക് കിച്ചൺ റസ്റ്ററന്റ്, പുതിയകാവ്, കരുനാഗപ്പള്ളി

ADVERTISEMENT
The Sweet Delight of Orappam: A Kerala Tradition:

Orappam is a traditional sweet delicacy from Kerala, made with rice flour, jaggery, and coconut milk, then baked with hot coals on top for a unique taste. This rich and flavorful sweet continues to be an essential part of special occasions in many households, offering a delightful culinary experience.

ADVERTISEMENT
ADVERTISEMENT