ADVERTISEMENT

ഗുണമേന്മയുള്ള ചേരുവകൾ നിറഞ്ഞ മഷ്‌റൂം സ്പിനാച്ച് സമോസ. പോഷകഗുണങ്ങൾ നിറഞ്ഞ കൂണും, അയൺ സമ്പുഷ്ടമായ ചീരയും ചേർത്താണ് ഈ സമോസ തയ്യാറാക്കിയിരിക്കുന്നത്. പ്രത്യേക മസാലകൾക്കൊപ്പം ചേർത്ത് വഴറ്റിയെടുക്കുന്നതിനാൽ ഇതിന് സവിശേഷമായ രുചിയാണുള്ളത്. കൂടുതൽ ആരോഗ്യപ്രദമാക്കാൻ ഇത് ബേക്ക് ചെയ്തോ എയർ ഫ്രൈ ചെയ്തോ ഉപയോഗിക്കാവുന്നതാണ്

ആവശ്യമായ ചേരുവകൾ
* റൈസ് പേപ്പർ ഷീറ്റുകൾ - 6
* മഷ്‌റൂം - 200 g, സ്ലൈസ് ചെയ്തത്
* സ്പിനാച്ച് - 1 കപ്പ്
* ⁠മോസറെല്ല ചീസ് - 1/2 കപ്പ് 
* വെളുത്തുള്ളി പൊടി - 1/2 tsp
* ഉള്ളി പൊടി - 1 tsp
* പാപ്രിക്ക പൊടി - 1.5 tsps
* വെണ്ണ - 1 tsp
* ഉപ്പ് - ആവശ്യത്തിന്
* മുട്ട - 2
* പാൽ - 3 tbsps

ADVERTISEMENT

തയ്യാറാക്കുന്ന വിധം
* ഒരു പാൻ ചൂടാക്കി ബട്ടർ ചേർക്കുക.
* മഷ്‌റൂം ചേർത്ത് കുറച്ച് സെക്കൻഡ് വഴറ്റി അത് നന്നായി വേവിച്ചെടുക്കുക .
* സ്പിനാച്ച് ചേർത്ത് ചെറുതായി ഇളക്കുക. ഏകദേശം 1 മിനിറ്റ് അതായത് അല്പം വാടുന്നതുവരെ വേവിക്കുക. 
* ശേഷം വെളുത്തുള്ളി പൊടി, ഉള്ളി പൊടി, പാപ്രിക്ക, ഉപ്പ് എന്നിവ ചേർത്ത് ഏകദേശം 30 സെക്കൻഡ് വഴറ്റുക.
* ഒരു മിനിറ്റ് കൂടി വേവിച്ച് തീ ഓഫ് ചെയ്യുക. ഫില്ലിംഗ് അല്പം തണുക്കാനായി മാറ്റിവെക്കുക.
* ഒരു ബൗളിൽ മുട്ടയും പാലും ചേർത്ത് നന്നായി അടിക്കുക.
* ഒരു റൈസ് പേപ്പർ ഷീറ്റ് എടുത്ത് മുട്ട മിശ്രിതത്തിൽ 3–4 സെക്കൻഡ് മുക്കിവെക്കുക.
* ഷീറ്റ് ഡയഗണലായി വെച്ച് ഒരു കോർണർ മടക്കി ട്രയാംഗിൾ ഷേപ്പ് ഉണ്ടാക്കുക.
* ഒരു വശത്ത് മഷ്‌റൂം–സ്പിനാച്ച് ഫില്ലിംഗും അല്പം ചീസും വെക്കുക.
* വീണ്ടും വീണ്ടും ട്രയാംഗിൾ - ആയി മടക്കി സമോസയുടെ രൂപം ഉണ്ടാക്കുക.
* തയ്യാറാക്കിയ സമോസകൾ ബേക്കിംഗ് പേപ്പർ വിരിച്ച ട്രേയിൽ വെക്കുക. ഈ അളവിൽ ഏകദേശം 6 സമോസ ലഭിക്കും.
* 180°C ൽ 10 മിനിറ്റ് ചൂടാക്കിയ ഓവനിൽ 20 - 25 മിനിറ്റ് ക്രിസ്പിയാകുന്നത് വരെ ബേക്ക് ചെയ്യുക.
* ഓവനിൽ നിന്ന് എടുത്ത് ഏകദേശം 3 മിനിറ്റ് റസ്റ്റ് ചെയ്യാൻ വെച്ചതിനു ശേഷം മാത്രം ട്രേയിൽ നിന്നും മാറ്റുക.

ADVERTISEMENT
Healthy Mushroom Spinach Samosa Recipe:

Mushroom Spinach Samosa offers a healthy and delicious snack option, packed with the goodness of nutrient-rich mushrooms and iron-fortified spinach. These flavorful samosas can be baked or air-fried for a guilt-free indulgence.

ADVERTISEMENT
ADVERTISEMENT