ബേക്കറിയിലെ ഹൽവയെ വെല്ലുന്ന റാഗി ഹൽവ
Mail This Article
റാഗിയിൽ ധാരാളം കാൽസ്യവും ഇരുമ്പും അടങ്ങിയിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഹെൽത്തി വിഭവമാണിത്. കൂടാതെ തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഡയറ്റ് നോക്കുന്നവർക്കും കഴിക്കാൻ അനുയോജ്യവുമാണിത്.
ആവശ്യമായ ചേരുവകൾ
1. റാഗി – 250 ഗ്രാം
2. നെയ്യ് – അഞ്ചു വലിയ സ്പൂൺ
പാൽ – ഒരു കപ്പ്
ശർക്കര – 100 ഗ്രാം, പൊടിച്ചത്
3. ഏലയ്ക്കാപ്പൊടി – കാൽ ചെറിയ സ്പൂൺ
4. കശുവണ്ടിപ്പരിപ്പ് –ആറ്–ഏഴ്, അരിഞ്ഞത്
തേങ്ങ ചുരണ്ടിയത് – കാൽ കപ്പ്
പാകം ചെയ്യുന്ന വിധം
∙ റാഗി ആറ്–എട്ടു മണിക്കൂർ കുതിർത്ത ശേഷം വെള്ളം ചേർത്ത് അരച്ച് അരിച്ചു വയ്ക്കുക.
∙ മുകളിൽ തെളിയുന്ന വെള്ളം ഊറ്റി മാറ്റിയ ശേഷം അടിയിലുള്ള റാഗി എടുത്തു വയ്ക്കുക.
∙ ഇതിൽ രണ്ടാമത്തെ ചേരുവ ചേർത്തു കുറുക്കി പാനിൽ പറ്റിപ്പിടിക്കാത്ത പരുവത്തിൽ വാങ്ങി ഏലയ്ക്കാപ്പൊടി ചേർത്തിളക്കണം.
∙ ഇതു നെയ്യ് പുരട്ടിയ പാത്രത്തിൽ ഒഴിച്ചു പരത്തുക
∙ മുകളിൽ കശുവണ്ടിപ്പരിപ്പും തേങ്ങയും കൊണ്ട് അലങ്കരിച്ചു ചൂടാറിയ ശേഷം കഷണങ്ങളാക്കി വിളമ്പാം.