വൈകുന്നേരങ്ങൾ കൂടുതൽ സ്പെഷ്യൽ ആക്കാം, ക്രിസ്പി ചെമ്മീൻ റോളിലൂടെ
Mail This Article
ഒരു വിയറ്റ്നാമീസ് വിഭവമാണ് ചെമ്മീൻ റൈസ് പേപ്പർ റോൾ. സ്പൈസി ചെമ്മീൻ ഫില്ലിംഗ് ആണ് ഇതിന്റെ ഹൈലൈറ്റ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ആരോഗ്യകരമായ ലഘുഭക്ഷണം
ആവശ്യമായ സാധനങ്ങൾ
ചെമ്മീൻ - 200 ഗ്രാം
വെളിച്ചെണ്ണ - ആവശ്യത്തിന്
റൈസ് പേപ്പർ ഷീറ്റുകൾ - 10 എണ്ണം
സവാള - അര കഷ്ണം (നീളത്തിൽ അരിഞ്ഞത്)
ചെറിയ ഉള്ളി - ആവശ്യത്തിന് (നീളത്തിൽ അരിഞ്ഞത്)
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില - ആവശ്യത്തിന്
മല്ലിയില: ആവശ്യത്തിന്
കുരുമുളക് പൊടി - 2 ടീസ്പൂൺ
മഞ്ഞൾപൊടി - 1/2 ടീസ്പൂൺ
ഗരംമസാല - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
മുളക്പൊടി -1ടീസ്പൂൺ
വെള്ളം - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
. വൃത്തിയാക്കിയ ചെമ്മീനിൽ മസാലകൾ ചേർത്തു നന്നായി പൊരിച്ചെടുക്കുക.
. അതെ വെളിച്ചെണ്ണയിൽ ബാക്കി പച്ചക്കറികൾ നന്നായി വഴറ്റി എടുക്കുക.
. പാകമാകുമ്പോൾ പൊരിച്ചു വെച്ച ചെമ്മീനും ചേർത്ത് ഇളക്കുക.
. മറ്റൊരു പാത്രത്തിൽ ചെറു ചൂടുവെള്ളം എടുക്കുക. റൈസ് പേപ്പർ ഷീറ്റ് 5-8 സെക്കൻഡ് വെള്ളത്തിൽ മുക്കി വെക്കുക.
. മൃദുവാകുമ്പോൾ പുറത്തെടുത്ത് ഒരു നനഞ്ഞ പ്ലേറ്റിലോ ബോർഡിലോ വെക്കുക.
. റൈസ് പേപ്പറിന്റെ നടുവിലായി സവാള വെക്കുക. അതിനു മുകളിലായി ചെമ്മീൻ മസാല കൂടി വെച്ച് റോൾ ചെയ്യുക
. റൈസ് പേപ്പറിന്റെ അടിഭാഗം മുകളിലേക്ക് മടക്കി, വശങ്ങൾ ഉള്ളിലേക്ക് മടക്കി, ടൈറ്റ് ആയി റോൾ ചെയ്ത് എടുക്കുക.
. റോളിന്റെ രണ്ടു വശങ്ങളും വീണ്ടും അല്പം വെളിച്ചെണ്ണയിൽ ഒന്ന് പൊരിച്ചെടുക്കാം
. ഇഷ്ട്ടപെട്ട സോസിനൊപ്പം വിളമ്പാം