ADVERTISEMENT

സ്പൈസി തട്ടുകട സ്റ്റൈൽ രുചിയിൽ തയ്യാറാക്കാവുന്ന ഒന്നാണ് മസാല സ്വീറ്റ് കോൺ. ലോകകപ്പ് മത്സരങ്ങൾ ആസ്വദിക്കുമ്പോൾ ഫ്രൈഡ് ഐറ്റംസിന് പകരം കഴിക്കാൻ പറ്റിയ ഏറ്റവും ആരോഗ്യകരവും രുചികരവുമായ സ്നാക്ക് ആണിത്.

ആവശ്യമായ ചേരുവകൾ
സ്വീറ്റ് കോൺ - 2 എണ്ണം
വെണ്ണ - 1 ടീസ്പൂൺ
ചില്ലി ഫ്ലേക്ക്സ് - 1/2 ടീസ്പൂൺ
വെളുത്തുള്ളി - 10 അല്ലി
തൈം - 1/4 ടീസ്പൂൺ
നാരങ്ങാനീര് - 1 ടീസ്പൂൺ
കുരുമുളക് പൊടി - 1/2 ടീസ്പൂൺ
ടൊമാറ്റോ സോസ് - ആവശ്യത്തിന്
മല്ലിയില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. ഒരു പാത്രത്തിൽ വെള്ളമെടുത്ത് ഉപ്പും ചേർത്ത് കഷ്ണങ്ങളാക്കിയ സ്വീറ്റ് കോൺ നന്നായി വേവിച്ചെടുക്കുക.
. വെന്ത കോൺ വെള്ളം ഊറ്റി മാറ്റിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക.
. മറ്റൊരു പാത്രത്തിൽ വെണ്ണ ചേർത്ത് നന്നായി ഇളക്കുക.
. വെളുത്തുള്ളി, ചില്ലി ഫ്ലേക്ക്സ്, കുരുമുളകുപൊടി, തൈം, ടൊമാറ്റോ സോസ്, മല്ലിയില, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
. തയ്യാറാക്കിയ മസാലയിലേക്ക് വേവിച്ചു വെച്ച കോൺ ചേർത്തിളക്കി യോജിപ്പിക്കാം.
. അവസാനമായി നാരങ്ങാനീര് കൂടി ഒഴിച്ച് ഇളക്കി ചൂടോടെ വിളമ്പാം.

ADVERTISEMENT
Quick Homemade Masala Sweet Corn for Snack Time:

Masala Sweet Corn is a delicious and spicy snack inspired by the 'thattukada' (street food stall) style, perfect for enjoying during World Cup matches. This healthy and flavorful alternative to fried items can be easily prepared at home with simple ingredients.

ADVERTISEMENT
ADVERTISEMENT