ADVERTISEMENT

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ബ്രെഡ് കട്‌ലറ്റ് ഒന്ന് പരീക്ഷിച്ചു നോക്കൂ. പുറംഭാഗം നല്ല മൊരിഞ്ഞും, ഉള്ളിൽ മൃദുവുമായ ഈ പലഹാരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.

ആവശ്യമായ ചേരുവകൾ
ബ്രെഡ്- 6 എണ്ണം (പൊടിച്ചത്)
ഉരുളക്കിഴങ്ങ് -2 എണ്ണം (വേവിച്ച് ഉടച്ചത്)
സവാള -1 എണ്ണം (പൊടിയായി അരിഞ്ഞത്)
പച്ചമുളക് -2 എണ്ണം (പൊടിയായി അരിഞ്ഞത്)
ഗരം മസാല - 1 ടീസ്പൂൺ
മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിയില - ആവശ്യത്തിന്
ബ്രെഡ്ക്രംബ്സ് - കട്‌ലറ്റ് പൊതിയാൻ ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
എണ്ണ - വറുക്കാൻ ആവശ്യത്തിന്

ADVERTISEMENT

തയ്യാറാക്കുന്ന വിധം
. വെള്ളത്തിൽ നനച്ച ബ്രെഡ്ഡുകൾ കുഴച്ചെടുക്കുക.
. ഇതിലേക്ക് വേവിച്ച് ഉടച്ച ഉരുളക്കിഴങ്ങും ഉപ്പും ചേർക്കുക. ശേഷം സവാള, പച്ചമുളക്, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക.
. ഈ മാവ് ചെറിയ ഉരുളകളാക്കി കട്‌ലറ്റിന്റെ ആകൃതിയിൽ ഉണ്ടാക്കി വെക്കുക.
. ഓരോ കട്‌ലറ്റും ബ്രെഡ്ക്രംബ്സിൽ പൊതിഞ്ഞെടുക്കുക.
. ശേഷം ചൂടായ എണ്ണയിലിട്ട് മീഡിയം തീയിൽ വറുത്തു കോരുക.

ADVERTISEMENT
Crispy Bread Cutlet: A Simple Recipe for a Delicious Snack:

Easy Bread Cutlet Recipe: This article presents a simple and delicious recipe for crispy on the outside and soft on the inside bread cutlets, a favorite snack for both kids and adults. The recipe includes detailed ingredients and step-by-step instructions in Malayalam for preparing this popular snack.

ADVERTISEMENT
ADVERTISEMENT