ADVERTISEMENT

കുട്ടികള്‍ക്ക് സ്കൂളിലേക്കുള്ള സ്നാക് ബോക്സില്‍ കൊടുത്തുവിടാനും വൈകിട്ടത്തെ ചായക്കൊപ്പം നല്‍കാനും നല്ല ചൂടുള്ള ഏത്തപ്പഴം വറുത്തത് ആയാലോ? ഈസി റെസിപ്പി ഇതാ.. 

ഏത്തപ്പഴം വറുത്തത്

ADVERTISEMENT

1. ഏത്തപ്പഴം – രണ്ട്
2. മൈദ – അരക്കപ്പ്
കോൺഫ്ളോർ – രണ്ടു വലിയ സ്പൂൺ
ബേക്കിങ് സോഡ – അര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
പഞ്ചസാര – നാലു ചെറിയ സ്പൂൺ
തണുത്ത വെള്ളം – 75 മില്ലി
3. മൈദ – രണ്ടു വലിയ സ്പൂൺ
4. വെണ്ണ – പാകത്തിന്

പാകം െചയ്യുന്ന വിധം

ADVERTISEMENT

∙ ഏത്തപ്പഴം നീളത്തിൽ കീറിയ ശേഷം വട്ടത്തിൽ രണ്ടായി മുറിക്കുക.

∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു കുറുകെ കലക്കണം.

ADVERTISEMENT

∙ ഏത്തപ്പഴം മൈദയിൽ ഒന്നുരുട്ടിയ ശേഷം കലക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

തയാറാക്കിയത് : മെര്‍ലി എം. എൽദോ, ഫോട്ടോ : ശ്രീകാന്ത് കളരിക്കൽ. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങൾ തയാറാക്കിയതിനും കടപ്പാട്: അശോക് ഈപ്പന്‍, എക്സിക്യൂട്ടീവ് ഷെഫ് ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

How to Make Crispy Banana Fritters at Home:

Banana fritters, a delightful and easy-to-make snack, are perfect for school lunchboxes or evening tea. This recipe involves preparing a batter with ingredients like maida, cornflour, baking soda, turmeric powder, and sugar, mixed with cold water. Ripe bananas are sliced and coated in plain maida, then dipped into the prepared batter and deep-fried until golden brown. This traditional Kerala snack is simple to prepare and yields delicious results. A touch of butter can be added for extra flavor and crispness. The recipe is attributed to Merli M. Eldo, with photography by Srikanth Kalariikkal and contributions from Executive Chef Ashok Eappen.

ADVERTISEMENT