ADVERTISEMENT

സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കു രുചിയോടെ വിളമ്പാൻ നേരത്തേ തയാറാക്കി വയ്ക്കാവുന്ന ‌മൂന്നു നാലുമണി പലഹാരങ്ങൾ.

ഗ്രനോള ബാർ

ADVERTISEMENT

1. ഈന്തപ്പഴം – രണ്ടു കപ്പ്
2. റോൾഡ് ഓട്സ് – ഒരു കപ്പ്
ബദാം വറുത്തത് – അരക്കപ്പ്, നുറുക്കിയത്
പംപ്കിൻ സീഡ്സ് – കാൽ കപ്പ്
സൺഫ്ളവർ സീഡ്സ് – കാൽ കപ്പ്
എള്ള് – രണ്ടു വലിയ സ്പൂൺ
ഫ്ളാക്സ് സീഡ് – രണ്ടു വലിയ സ്പൂൺ
ചിയ സീഡ് – ഒരു വലിയ സ്പൂൺ
ഡെസിക്കേറ്റഡ് കോക്കനട്ട് – കാൽ കപ്പ്
കറുവാപ്പട്ട പൊടിച്ചത് – ഒരു ചെറിയ സ്പൂൺ
ഉപ്പ് – കാൽ ചെറിയ സ്പൂൺ
ആമൺ(ബദാം) ബട്ടർ/പീനട്ട് ബട്ടർ – ഒരു കപ്പിന്റെ മൂന്നിലൊന്ന്
3. ഡാർക്ക് ചോക്‌ലെറ്റ് ചിപ്സ്/ ചോക്‌ലെറ്റ് കഷണം – ഒരു പിടി

പാകം ചെയ്യുന്ന വിധം

ADVERTISEMENT

∙ ഈന്തപ്പഴം കുരു കളഞ്ഞ് അരച്ചെടുത്ത് ഒരു ബൗളിലാക്കണം.

∙ ഇതിലേക്കു രണ്ടാമത്തെ ചേരുവ ചേർത്തു നന്നായി യോജിപ്പിക്കുക. വിരലുകൾ കൊണ്ടു യോജിപ്പിക്കുന്നതാണ് ഉത്തമം.

ADVERTISEMENT

∙ ഇതിലേക്കു ചോക്‌ലെറ്റ് ചിപ്സും ചേർത്തു യോജിപ്പിക്കുക.

∙ 8X8 ഇഞ്ച് വലുപ്പമുള്ള പാനിൽ പാർച്ച്മെന്റ് പേപ്പറിട്ട ശേഷം അതിലേക്കു മിശ്രിതം നിരത്തി, കൈ കൊണ്ട് അമർത്തി വയ്ക്കണം.

∙ ഈ പാന്‍ നാലു മണിക്കൂർ ഫ്രിഡ്ജിൽ വച്ചു സെറ്റ് ചെയ്ത ശേഷം ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചു വിളമ്പാം.

snacks-for-kids2

മിക്സ്ചർ

1. വെള്ള നിലക്കടല – 200 ഗ്രാം
2. പൊട്ടുകടല – 200 ഗ്രാം
3. വെള്ള അവൽ – 200 ഗ്രാം
4. കറിവേപ്പില – ഒരു കപ്പ്, അമർത്തി അളന്നത്
5. ഉപ്പ് – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ പാനിൽ ഒന്നു മുതൽ നാലു വരെയുള്ള ചേരുവകൾ വെവ്വേറെ ചൂടാക്കി മൊരിയിച്ചെടുക്കണം.

∙ എല്ലാം കൂടി യോജിപ്പിച്ചു പാകത്തിനുപ്പ് ചേർത്തിളക്കി ചൂടാറുമ്പോൾ വാങ്ങി ചില്ലുകുപ്പികളിലാക്കി സൂക്ഷിക്കാം. ആവശ്യാനുസരണം വിളമ്പാം.

snacks-for-kids4

സ്വീറ്റ് പൊട്ടേറ്റോ വെഡ്ജസ്

1. മധുരക്കിഴങ്ങ് – 200 ഗ്രാം
2. വെളിച്ചെണ്ണ – പാകത്തിന്
3. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മധുരക്കിഴങ്ങു‍ തൊലി കളഞ്ഞു നീളത്തിൽ കഷണങ്ങളാക്കുക.

∙ ഫ്രൈയിങ് പാനിൽ വെളിച്ചെണ്ണ ഒഴിച്ചു നന്നായി ചൂടാക്കുക.

∙ ഇതിലേക്കു മധുരക്കിഴങ്ങു ചേർത്ത് ഓരോ വശവും മൂന്നു മിനിറ്റ് വീതം വറുക്കണം. നല്ല ബ്രൗൺ നിറമായി ഉൾവശം  വെന്തു കിട്ടണം. (വെളിച്ചെണ്ണയിൽ പുരട്ടിയെടുത്തു അവ്നിൽ വച്ചു 15–20 മിനിറ്റ് റോസ്റ്റ് ചെയ്തെടുക്കുകയും ചെയ്യാം.)

∙ വെളിച്ചെണ്ണയിൽ നിന്നു കോരി കിച്ചൺ പേപ്പറിൽ നിരത്തി, ഉപ്പും കുരുമുളകുപൊടിയും ചേർത്തു കുടഞ്ഞു യോജിപ്പിക്കാം.

snack-for-kids1

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത്: രജനീഷ്, സിഡിപി, ലെമൺട്രീ പ്രീമിയർ, തിരുവനന്തപുരം

Delicious and Easy Snack Recipes for Kids:

Snack recipes are provided for children after school, which can be prepared in advance. Three distinct recipes are detailed: a granola bar made with dates, oats, nuts, seeds, and coconut; a mixture featuring roasted peanuts, gram, flattened rice, and curry leaves; and sweet potato wedges pan-fried or roasted with oil, salt, and pepper. These snacks offer delicious and convenient options for young ones. The article aims to provide parents with easy-to-follow instructions for preparing these homemade treats. Each recipe emphasizes wholesome ingredients and simple preparation methods for busy households. The aim is to create enjoyable and nutritious snacks for children.

ADVERTISEMENT