നെല്ലിക്ക അച്ചാർ
1.നെല്ലിക്ക – 35
2.വെള്ളം – രണ്ടു കപ്പ്
ഉപ്പ് – പാകത്തിന്
3.എള്ളെണ്ണ – കാൽ കപ്പ്
4.കടുക് – ഒരു വലിയ സ്പൂൺ
5.ഇഞ്ചി – രണ്ടു വലിയ സ്പൂൺ
വെളുത്തുള്ളി – രണ്ടു കുടം
പച്ചമുളക് – അഞ്ച്
കറിവേപ്പില – ഒരു തണ്ട്
6.മഞ്ഞൾപ്പൊടി – ഒരു ചെറിയ സ്പൂൺ
കശ്മീരി മുളകുപൊടി – നാലു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
ഉലുവപൊടി – അര ചെറിയ സ്പൂൺ
കായംപൊടി – അര ചെറിയ സ്പൂൺ
7.വിനാഗിരി – അരക്കപ്പ്
8.പഞ്ചസാര – ഒരു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙നെല്ലിക്ക നന്നായി കഴുകി ഉണക്കുക.
∙മൺചട്ടിയിൽ വെള്ളവും ഉപ്പും ചേർത്തു തിളപ്പിച്ച് നെല്ലിക്ക ചേർത്തു വേവിച്ചൂറ്റി വെള്ളവും നെല്ലിക്കയും വെവ്വേറെ മാറ്റി വയ്ക്കണം.
∙പാനിൽ എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
∙അഞ്ചാമത്തെ ചേരുവ വഴറ്റി വെളുത്തുള്ളി നിറം മാറി വരുമ്പോൾ ആറാമത്തെ ചേരുവ വഴറ്റണം.
∙പച്ചമണം മാറുമ്പോൾ വിനാഗിരിയും നെല്ലിക്ക വേവിച്ച വെള്ളവും ചേർത്തിളക്കി തിളയ്ക്കുമ്പോൾ നെല്ലിക്കയും പഞ്ചസാരയും ചേർത്തിളക്കണം.
∙തണുക്കുമ്പോൾ വൃത്തിയുള്ള വായു കടക്കാത്ത പത്രത്തിലാക്കി സൂക്ഷിക്കാം.