ADVERTISEMENT

ആവശ്യമായ സാധനങ്ങൾ

കാരറ്റ് - 1
ബീൻസ് - 3
നേന്ത്രക്കായ - 2
വഴുതനങ്ങ - 1
വെളളരി - 100 ​ഗ്രാം
പടവലം - 100 ​ഗ്രാം
ചേന - 100 ​ഗ്രാം
മുരിങ്ങയ്ക്ക - 1

അവിയലിലേക്കുളള അരപ്പ്

ചിരകിയ തേങ്ങ - 2 കപ്പ്
ജീരകം - 1 ടീസ്പൂൺ
പച്ചമുളക് - 6
ചുവന്നുളളി - 3
കറിവേപ്പില - രണ്ട് തണ്ട്
വെളിച്ചെണ്ണ - കാൽ കപ്പ്
തൈര് - 2 ടേബിൾസ്പൂൺ
മ‍ഞ്ഞൾപ്പൊടി - അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം :

പച്ചക്കറികളെല്ലാം ഒരേ നീളത്തിൽ ചെറു കഷണങ്ങളായി അരിയുക. ഉപ്പും പച്ചമുളകും കുറച്ച് മഞ്ഞൾപ്പൊടിയുമിട്ട് വേവിച്ചു മാറ്റി വെയ്ക്കണം. തേങ്ങയിൽ ജീരകവും ചുവന്നുളളിയും കുറച്ച് കറിവേപ്പിലയും ഒരു പച്ചമുളകുമിട്ട് അരപ്പ് തയ്യാറാക്കുക.  വേവിച്ച പച്ചക്കറിയിലേക്ക് അരപ്പ് ചേർത്തിളക്കി തിളപ്പിക്കുക. തിളച്ചശേഷം മിക്സിയിൽ അടിച്ച തൈര് ചേർത്തിളക്കി യോജിപ്പിക്കുക. ഇത് വീണ്ടും തിളപ്പിക്കരുത്. ബാക്കിയുളള കറിവേപ്പിലയിട്ട് വെളിച്ചെണ്ണ ഒഴിച്ച് മൂടി വെയ്ക്കുക. ചൂടു ചോറിനൊപ്പം വിളമ്പാൻ ക്രീമി അവിയൽ തയ്യാർ ....

ADVERTISEMENT
ADVERTISEMENT
ADVERTISEMENT