ADVERTISEMENT

ആവശ്യമായ സാധനങ്ങൾ
ചീര - 500 gm
വറ്റൽമുളക് - 4 എണ്ണം
വെളുത്തുള്ളി - 10 അല്ലി
ഉള്ളി - 2 എണ്ണം
തക്കാളി- 2 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മല്ലിപ്പൊടി -1 ടീസ്പൂൺ
മുളക്പൊടി -1 ടീസ്പൂൺ
മഞ്ഞൾപൊടി- ആവശ്യത്തിന്
വെളിച്ചെണ്ണ - 3 ടീസ്പൂൺ
പൊട്ടുകടല- ആവശ്യത്തിന്
നല്ല ജീരകം -1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം  
വറ്റൽമുളക്, വെളുത്തുള്ളി, ഉള്ളി, തക്കാളി, കറിവേപ്പില, മല്ലിപ്പൊടി, മുളക്പൊടി, മഞ്ഞൾപൊടി തുടങ്ങിയവ അല്പം വെള്ളം ചേർത്തു മിക്സിയിൽ അരച്ചെടുക്കുക.. മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ഒഴിച്ച്‌  ജീരകം, വറ്റൽമുളക്, കറിവേപ്പില, പൊട്ടുകടല, അരിഞ്ഞ വെളുത്തുള്ളി എന്നിവ ചേർത്ത് മൂപ്പിച്ചെടുക്കുക..അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച അരപ്പ് ചേർത്തിളക്കുക. ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക.. 2 മിനിറ്റ് വേവിച്ചശേഷം അരിഞ്ഞു വെച്ച ചീര കൂടി ചേർത്ത് 1 മിനുട്ടോളം ഇളക്കി വേവിക്കുക.. ഹെൽത്തിയായിട്ടുള്ള ടേസ്റ്റി ചീരക്കറി തയ്യാറായി..ചോറിനൊപ്പമോ ചപ്പാത്തിക്കൊപ്പമോ വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT