‘കുട്ടികള്‍ മടിയില്ലാതെ കഴിക്കും പനീർ ടിക്ക ഖാട്ടി റോൾ’; കൊതിപ്പിക്കും ലഞ്ച് ബോക്സ് വിഭവം
Mail This Article
1. തൈര് അടിച്ചത് – കാൽ കപ്പ്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഇഞ്ചി അരച്ചത് – കാൽ ചെറിയ സ്പൂൺ
വെളുത്തുള്ളി അരച്ചത് – അര ചെറിയ സ്പൂൺ
ചാട്ട്മസാല – അര ചെറിയ സ്പൂൺ
കസൂരി മേത്തി – അര ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
2. പനീർ കഷണങ്ങളാക്കിയത് – ഒരു കപ്പ്
തക്കാളി അരി കളഞ്ഞു ചെറിയ കഷണങ്ങളാക്കിയത് – അരക്കപ്പ്
3. എണ്ണ – ഒന്ന്–രണ്ടു ചെറിയ സ്പൂൺ
4. കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്
5. ഗോതമ്പുപൊടി – ഒരു കപ്പ്
പാൽ – അര–മുക്കാൽ കപ്പ്
ഉപ്പ് – പാകത്തിന്
പാകം െചയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച ശേഷം പനീറും തക്കാളിയും ചേർത്തു 10 മിനിറ്റ് അനക്കാതെ വ യ്ക്കണം.
∙ എണ്ണ ചൂടാക്കി കാപ്സിക്കം ചേർത്തു വഴറ്റിയ ശേ ഷം പനീർ മിശ്രിതം ചേർത്ത് അഞ്ചു മിനിറ്റ് വഴറ്റണം. ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം. ഇതാണ് ഫില്ലിങ്.
∙ അഞ്ചാമത്തെ ചേരുവ യോജിപ്പിച്ചു കുഴച്ചു മാവു ത യാറാക്കണം. ചെറിയ ഉരുളകളാക്കി, പരത്തി ചൂടായ തവയിലിട്ടു ചുട്ടെടുക്കണം. ഒൻപതു ചപ്പാത്തി തയാറാക്കാം.
∙ ഓരോ ചപ്പാത്തിയിലും അൽപം വീതം ഫില്ലിങ് വ ച്ചു മുറുകെ ചുരുട്ടണം. ഇത് അൽപം നെയ്യ് പുരട്ടിയ തവയിൽ വച്ച് ഒന്നു വേവിച്ചെടുക്കണം. രണ്ടിഞ്ചു കഷണങ്ങളായി മുറിച്ചു വിളമ്പാം.