ADVERTISEMENT

ആവശ്യമായ സാധനങ്ങൾ
1. എണ്ണ – 50 മില്ലി
2. കറുവാപ്പട്ട – ഒരു കഷണം
    പച്ച ഏലയ്ക്ക – നാല്
    ഗ്രാമ്പൂ– നാല്
    വഴനയില – ഒന്ന്
    ജാതിപത്രി – ഒന്ന്
3. സവാള അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
    തക്കാളി അരച്ചത് – 50 മില്ലി
    ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ്– ഒരു ചെറിയ സ്പൂൺ
    പച്ചമുളക് – രണ്ട്, അരച്ചത്
4. ബസ്മതി അരി – രണ്ടു കപ്പ്
5. വെള്ളം – മൂന്നു കപ്പ്
    പാൽ– 50 മില്ലി
    കേവ്‌റ വാട്ടർ – ഒരു ചെറിയ സ്പൂൺ
    കുങ്കുമപ്പൂവ് – അഞ്ചു നാര്
6. കാരറ്റ് ചതുരക്കഷണങ്ങളാക്കിയത് – ഒരു സ്പൂൺ
  കോളിഫ്ളവർ അടർത്തിയത് – ഒരുസ്പൂൺ
  ബീൻസ് കഷണങ്ങളാക്കിയത്– ഒരു സ്പൂൺ
  ഗ്രീൻപീസ് – രണ്ടു ചെറിയ സ്പൂൺ
7. റോസ്‌വാട്ടർ – ഒരു ചെറിയ സ്പൂൺ
    നെയ്യ് – ഒരു ചെറിയ സ്പൂൺ
8. മൈദ – 100 ഗ്രാം
9. മല്ലിയിലയും പുതിനയിലയും അരിഞ്ഞത് – ഓരോ ചെറിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
എണ്ണ ചൂടാക്കി രണ്ടാമത്തെചേരുവ മൂപ്പിച്ച ശേഷം മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റണം. ഇതിൽ അരി ചേർത്തിളക്കിയ ശേഷം അഞ്ചാമത്തെ ചേരുവ ചേർത്തിളക്കുക.ഇതിൽ ആറാമത്തെ ചേരുവയും ചേർത്തിളക്കി വേവിക്കുക. ചോറു പകുതി വേവാകുമ്പോൾ റോസ്‌വാട്ടറും നെയ്യും ചേർത്തിളക്കണം. പാത്രം അടച്ച്, മൈദ വെള്ളം ചേർത്തു കുഴച്ചതു കൊണ്ട് ഒട്ടിച്ച് ചെറുതീയിൽ വച്ചു ദം ചെയ്യുക. 20 മിനിറ്റിനു ശേഷം അടുപ്പിൽ നിന്നു വാങ്ങി ഫോർക്ക് കൊണ്ടു മെല്ലേ വിടർത്തിയിടുക.
മല്ലിയില അരിഞ്ഞതും പുതിനയിലയും അരിഞ്ഞതു മുകളിൽ വിതറി വിളമ്പാം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT