ദഹിക്കാനും എളുപ്പം, ഗട്ട് ഹെല്ത്തിനും നല്ലത്; ടേസ്റ്റി പൈനാപ്പിൾ ലെറ്റൂസ് സാലഡ് Pineapple Lettuce Salad: A Refreshing Delight
Mail This Article
പൈനാപ്പിൾ ലെറ്റൂസ് സാലഡ്
1. പൈനാപ്പിൾ ചതുരക്കഷണങ്ങളാക്കിയത് – ഒരു കപ്പ്
കാപ്സിക്കം ചതുരക്കഷണങ്ങളാക്കിയത് – അരക്കപ്പ്
ലെറ്റൂസ് – ഒരു കപ്പ്
ഡ്രസ്സിങ്ങിന്
2. ഒലിവ് ഓയിൽ – കാൽ കപ്പ്
വിനാഗിരി – ഒരു ചെറിയ സ്പൂൺ
ഓറഞ്ച് മാർമലേഡ് - രണ്ടു വലിയ സ്പൂൺ
ചുവന്നുള്ളി പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
ഉപ്പ് – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാത്തെ ചേരുവ യോജിപ്പിച്ചു വയ്ക്കുക.
∙ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു ഡ്രസ്സിങ് തയാറാക്കി, ഒന്നാമത്തെ ചേരുവയിൽ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിക്കണം.
തയാറാക്കിയത്: മെര്‍ലി എം.എല്‍ദോ, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകള്‍ക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: ജീന ഫ്രാൻസിസ്, രൂത്ത് ബൈ ജീന, പാലാ