ADVERTISEMENT

ആവശ്യമുള്ള ചേരുവകൾ

1.  മുളകുപൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

    ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – കാൽ ചെറിയസ്പൂൺ

    മഞ്ഞൾപ്പൊടി – കാൽ ചെറിയ സ്പൂൺ

ADVERTISEMENT

    അരിപ്പൊടി – 75 ഗ്രാം

    കോൺഫ്ളോർ – 30 ഗ്രാം

ADVERTISEMENT

    ഗരംമസാലപ്പൊടി – ഒരു നുള്ള്

    ഉപ്പ് – പാകത്തിന്

    വെള്ളം – മാവു തയാറാക്കാൻ

2.  എണ്ണ – ആവശ്യത്തിന്

3.  കോളിഫ്ളവർ (പൂക്കളായി അടർത്തിയത് )– 100 ഗ്രാം

4.  പച്ചമുളക് – നാല്, (അറ്റം പിളർന്നത്)

    കറിവേപ്പില – ഒരു തണ്ട്

5.  തൈര് – ഒരു വലിയ സ്പൂൺ

6.  ചാട്ട്മസാല – ഒരു നുള്ള്

പാകം ചെയ്യുന്ന വിധം

∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയ്യാറാക്കുക.

∙ കോളിഫ്ളവർ അടർത്തിയതു മാവിൽ മുക്കി ചൂടായ എണ്ണയിൽ കരുകരുപ്പായി വറുത്തു കോരണം.

∙ മറ്റൊരു പാനില്‍ അൽപം എണ്ണ ചൂടാക്കി പച്ചമുളകും കറിവേപ്പിലയും വഴറ്റിയ ശേഷം തൈരും ചേർത്തിളക്കുക.

∙ ഇതിലേക്കു കോളിഫ്ളവർ ചേർത്തു മെല്ലേ കുടഞ്ഞു യോജിപ്പിച്ച് മുകളിൽ ചാട്ട് മസാല വിതറി ചൂടോടെ വിളമ്പാം.

 Saiju Thomas,

Executive Chef

Marari Beach Resort, Mararikkulam 

ADVERTISEMENT