സ്വാദിഷ്ടവും ഹെല്‍ത്തിയുമായ പാലക്ക് പൊട്ടേറ്റോ; വെറുതെ കഴിക്കാനും സൂപ്പറാണ്! റെസിപ്പി
Mail This Article
പാലക്ക് പൊട്ടേറ്റോ
1. ചെറിയ ഉരുളക്കിഴങ്ങ് – അരക്കിലോ
2. എണ്ണ – ആറ്–എട്ടു വലിയ സ്പൂണ്‍
3. കടുക് – അര ചെറിയ സ്പൂണ്‍
കായം – ഒരു നുള്ള്
4. ഉപ്പ് – പാകത്തിന്
മഞ്ഞള്‍പ്പൊടി – കാല്‍ ചെറിയ സ്പൂണ്‍
5. പാലക്ക് പൊടിയായി അരിഞ്ഞത് – രണ്ടു കപ്പ്
6. മുളകുപൊടി – അര ചെറിയ സ്പൂണ്‍
മല്ലിയും ജീരകവും വറുത്തു പൊടിച്ചത് – ഒരു ചെറിയ സ്പൂണ്‍
നാരങ്ങനീര് – ഒരു ചെറിയ സ്പൂണ്‍
പഞ്ചസാര – ഒരു ചെറിയ സ്പൂണ്‍
7. മല്ലിയില – അലങ്കരിക്കാന്‍
പാകം െചയ്യുന്ന വിധം
∙ ഉരുളക്കിഴങ്ങു തൊലി കളഞ്ഞു വയ്ക്കുക. വലിയ ഉരുളക്കിഴങ്ങാണെങ്കില്‍ കഷണങ്ങളാക്കാം.
∙ പാനില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം കാ യം ചേര്‍ത്തിളക്കുക.
∙ ഇതിലേക്ക് ഉരുളക്കിഴങ്ങും ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ക്കണം.
∙ അല്‍പം വെള്ളവും ചേര്‍ത്തു നന്നായിളക്കിയ ശേ ഷം അടച്ചു വച്ച് ഇടത്തരം തീയില്‍ വേവിക്കുക.
∙ ഇതിലേക്ക് പാലക്കും ആറാമത്തെ ചേരുവയും ചേര്‍ത്തു നന്നായിളക്കി അടച്ചു വച്ച് ഏതാനും മിനിറ്റ് വേവിക്കണം.
∙ മല്ലിയില അരിഞ്ഞതു കൊണ്ടലങ്കരിച്ചു വിളമ്പാം.
∙ പാലക്കിനു പകരം ഉലുവയില ഉപയോഗിച്ചും ഈ വിഭവം തയാറാക്കാം.
ഫോട്ടോ : വിഷ്ണു നാരായണൻ, ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയത് : റെജിമോൻ പി.എസ്, ജൂനിയർ സൂ ഷെഫ്, ക്രൗൺ പ്ലാസ, കൊച്ചി