ADVERTISEMENT

ചുരുങ്ങിയ സമയം കൊണ്ട് തയ്യാറാക്കാവുന്നതും രുചികരവുമായ ഒരു സ്റ്റാർട്ടർ വിഭവമാണ് ബട്ടർ ഗാർലിക് മഷ്റൂം. പ്രോട്ടീൻ സമ്പന്നമായ മഷ്റൂം കുറഞ്ഞ ചേരുവകൾ ചേർത്ത് പാകം ചെയ്യുന്നത് കൊണ്ട് തന്നെ ഇത് ആരോഗ്യപ്രദവും ഈസിയുമാണ്. 

ആവശ്യമായ ചേരുവകൾ 
മഷ്‌റൂം - 500 ഗ്രാം കാണാം കുറച്ച അരിഞ്ഞത് 
സവാള- 2 എണ്ണം ചെറുതായി അരിഞ്ഞത് 
കുരുമുളക്പൊടി - 2 ടീസ്പൂൺ 
ചില്ലി ഫ്‌ളേക്‌സ് - 2 ടീസ്പൂൺ 
കുക്കിംഗ് ക്രീം - 3 ടേബിൾസ്പൂൺ 
ഉപ്പ് - ആവശ്യത്തിന് 
ബട്ടർ - 2 ടേബിൾസ്പൂൺ 
വെളുത്തുള്ളി - 20 അല്ലി 

ADVERTISEMENT

തയ്യാറാക്കുന്ന വിധം 
ഒരു പാത്രത്തിൽ ബട്ടർ ഒഴിച്ച് വെളുത്തുള്ളിയും സവാളയും ചേർത്തു മൂപ്പിച്ചെടുക്കാം.
കൂണും ആവശ്യത്തിന് ഉപ്പും കൂടി ചേർത്തിളക്കി വേവിച്ചെടുക്കുക.
അതിലേക്ക് കുക്കിംഗ് ക്രീമും, ചില്ലി ഫ്‌ളേക്‌സും, കുരുമുളക്പൊടിയും ചേർത്ത് മിക്സ് ചെയ്ത് 2 മിനിറ്റ് കൂടി വേവിക്കാം.
ചൂടോടെ വിളമ്പാം .

ADVERTISEMENT
butter-garlic-mushroom-recipe:

Delicious Butter Garlic Mushroom Starter Recipe

ADVERTISEMENT
ADVERTISEMENT