ടുമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം പാലക് കട്‌ലറ്റ്; കിടിലന്‍ റെസിപ്പി Delicious Palak Cutlet Recipe
Mail This Article
പാലക് കട്‌ലറ്റ്
1. എണ്ണ – പാകത്തിന്
2. സവാള – ഒരു വലുത്, പൊടിയായി അരിഞ്ഞത്
പച്ചമുളക് – രണ്ട്, പൊടിയായി അരിഞ്ഞത്
ഇഞ്ചി - അരയിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
വെളുത്തുള്ളി – ആറ് അല്ലി, പൊടിയായി അരിഞ്ഞത്
ഗരംമസാലപ്പൊടി – അര ചെറിയ സ്പൂണ്‍
3. പാലക് - ഒരു കെട്ട്, പൊടിയായി അരിഞ്ഞത്
4. ഉരുളക്കിഴങ്ങ് – മൂന്ന് ഇടത്തരം, പുഴുങ്ങിപ്പൊടിച്ചത്
ഉപ്പ് – പാകത്തിന്
റൊട്ടിപ്പൊടി - ഒരു കപ്പ്
5. റൊട്ടിപ്പൊടി – പാകത്തിന്
പാകം ചെയ്യുന്ന വിധം
∙ പാനില്‍ എണ്ണ ചൂടാക്കി രണ്ടാമത്തെ ചേരുവ വഴറ്റണം.
∙ ഇതിലേക്കു പാലക്ക് ചേര്‍ത്തു നന്നായി വഴറ്റിയ ശേ ഷം നാലാമത്തെ ചേരുവ ചേര്‍ത്തു കുഴച്ച് ഉരുളകള്‍ തയാറാക്കുക.
∙ കൈയില്‍ എണ്ണ പുരട്ടി ഓരോന്നും കട്‌ലറ്റിന്റെ ആകൃതിയിലാക്കി റൊട്ടിപ്പൊടിയില്‍ പൊതിഞ്ഞു ചൂടായ എണ്ണയില്‍ വറുത്തു കോരാം.
∙ ടുമാറ്റോ കെച്ചപ്പിനൊപ്പം വിളമ്പാം.
തയാറാക്കിയത്: ശില്പ ബി. രാജ്, ഫോട്ടോ : വിഷ്ണു നാരായണന്‍. പാചകക്കുറിപ്പുകൾക്കും ഫോട്ടോയ്ക്കു വേണ്ടി വിഭവങ്ങള്‍ തയാറാക്കിയതിനും കടപ്പാട്: സൂസന്‍ സജി ചെറിയാന്‍, വൈറ്റില, കൊച്ചി